Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Feb 2025 08:45 IST
Share News :
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ഇന്ന് ചരിത്ര ഫൈനല്‍. കിരീടം ലക്ഷ്യമിട്ട് കേരളം വിദര്‍ഭയെ നേരിടും. നാഗ്പൂര്‍ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രാവിലെ 9.30 നാണ് മത്സരം. കപ്പടിക്കാന്‍ ആകും എന്നാണ് പ്രതീക്ഷയെന്ന് കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി പറഞ്ഞു.
അവസാനഘട്ട പരിശീലനവും കഴിഞ്ഞു. ഇനി രണ്ടും കല്‍പ്പിച് കപ്പിനായി കളത്തിലേക്ക്. എതിരാളിയുടെ മടയിലാണ് മത്സരം എന്നതൊന്നും കേരളത്തെ ആശങ്കപ്പെടുത്തുന്നില്ല. ക്വാര്‍ട്ടറിലെയും സെമിയിലെയും അത്ഭുതപ്രകടനങ്ങള്‍ ഫൈനലിലും ആവര്‍ത്തിച്ചാല്‍ രഞ്ജി ട്രോഫിയില്‍ ചരിത്രത്തില്‍ ആദ്യമായി കേരളത്തിന്റെ പേര് പതിയും.
അതേസമയം ടൂര്‍ണമെന്റിലെ അപ്രമാദിത്വം ഫൈനലിലും തുടരാം എന്ന പ്രതീക്ഷയിലാണ് വിദര്‍ഭ. എന്നാല്‍ കേരളത്തെ കുറച്ചു കാണുന്നില്ലെന്ന് ടീമിലെ മലയാളിയായ കരുണ്‍ നായര്‍ പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.