Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജയിലിൽ രാമലീല നാടകം; സീതാദേവിയെ തേടി പോയ 'വാനരസംഘം' മുങ്ങി;

12 Oct 2024 21:13 IST

- Enlight News Desk

Share News :

പ്രതികളെ തേടി പൊലീസിന്റെ നെട്ടോട്ടം: ഇരുവരും ഓടിപ്പോകുന്നത് സുരക്ഷാ ഉദ്യോഗസ്ഥരടക്കം കണ്ടെങ്കിലും അഭിനയമെന്ന് കരുതി 

ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലാ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ഉൾപ്പെടെ രണ്ട് തടവുകാർ രക്ഷപ്പെട്ടു. 

ജയിലിനകത്തെ രാമലീല നാടകം നടക്കുന്നതിനിടെയാണ് സംഭവം. രാമലീലയിൽ സീതാദേവിയെ തേടിപ്പോകുന്ന വാനരസംഘത്തിലെ അംഗങ്ങളായിരുന്നു പ്രതികൾ. കൊലപാതകത്തിന് ജീവപര്യന്തം തടവുശിക്ഷ ലഭിച്ച ഉത്തരാഖണ്ഡ് റൂർക്കെ സ്വദേശിയായ പങ്കജ്, തട്ടിക്കൊണ്ടുപോകൽ കേസിലെ വിചാരണ തടവുകാരൻ‍ യുപി ഗോണ്ട സ്വദേശി രാജ്കുമാർ എന്നിവരാണ് ജയിൽ ചാടിപ്പോയത്. സീതയെ കണ്ടെത്താനെന്ന വ്യാജേനയാണ് പ്രതികൾ മുങ്ങിയത്.

രാമലീലയ്ക്കിടെ ഇരുവരും ഓടിപ്പോകുന്നത് സുരക്ഷാ ഉദ്യോഗസ്ഥരടക്കം കണ്ടെങ്കിലും അഭിനയമെന്ന് കരുതി കാര്യമാക്കിയില്ല. രാമലീല കഴിഞ്ഞിട്ടും വാനരപ്പട മടങ്ങിയെത്താതായതോടെയാണ് പൊലീസിന് പണികിട്ടിയെന്ന് മനസ്സിലായത്. ജയിൽ ചാട്ടത്തിന് ഇരുവർക്കുമായുള്ള നെട്ടോട്ടത്തിലാണ് ഹരിദ്വാർ പൊലീസ്.


Follow us on :

More in Related News