Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 May 2026 20:18 IST
Share News :
കടലുണ്ടി : കടലുണ്ടി പബ്ലിക് ലൈബ്രറി പഠന ഗവേഷണ കേന്ദ്രം പ്രസിദ്ധീകരിച്ച റജീന പുറക്കാട്ടിന്റെ പ്രഥമ കവിതാ സമാഹരം ഹൃദയാക്ഷരങ്ങൾ ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ ഇപ്റ്റ കടലുണ്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ കവി പി.കെ. ഗോപി പ്രകാശനം ചെയ്തു. ഷൈല മോഹൻ പുസ്തകം സ്വീകരിച്ചു. അനിൽ മാരാത്ത് അദ്ധ്യക്ഷത വഹിച്ചു. അഡ്വ: പി. ഗവാസ് മുഖ്യാതിഥിയായി.
ഡോ. എം.വി. മുഹമ്മദ് ഷിയാസ് പുസ്തകം പരിചയപ്പെടുത്തി. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത വി.എസ്, ജില്ലാപഞ്ചായത്ത് മെമ്പർ അഞ്ജിത ഷനൂപ്, ശ്രീജിത്ത് അരിയല്ലൂർ, സതീഷ് തോട്ടത്തിൽ, വിജിഷ വിജയൻ, മുരളിമുണ്ടേങ്ങാട്, നജുമുൽ മേലത്ത്, എം.എം.മഠത്തിൽ, സി.എം. സതീദേവി, എന്നിവർ ആശംസകൾ നേർന്നു.
പുസ്തക കവർ രൂപകല്പന ചെയ്ത ചിത്രകാരി ബിന്ദുകല ഇറക്കത്തിലിന് പി.കെ. ഗോപി സ്നേഹോപഹാരം സമ്മാനിച്ചു. ദിനേശ്ബാബു അത്തോളി സ്വാഗതവും ബിന്ദുകല നന്ദിയും പറഞ്ഞു.
പിലാക്കാട്ട് ഷൺമുഖൻ, കൃഷ്ണൻ കാക്കാത്തിരുത്തി,ബൈജു ചന്ദ്രൻ, റീനമുണ്ടേങ്ങാട്, പ്രജോഷ്, സിദ്ധാർത്ഥൻ നന്ദനാർ, പനക്കൽ രമേശൻ, അക്ഷയ് മുണ്ടേങ്ങാട്, ശിവൻ പഴഞ്ചണ്ണൂർ
ബാബുഅജന്ത, മുസ്തഫ കേളപ്പാട്ടിൽ, എം.എ.ബഷീർ, വിജയകുമാർ പൂതേരി, നാസർ ഷാ, വേണുഗോപാൽ കുന്നത്ത്, പ്രജോഷ് പൂച്ചേരിക്കുന്ന്, ശാലിനി ഉപേന്ദ്രൻ, സത്യ ബാബു നമ്പിടിയാളിൽ തുടങ്ങിയ പ്രൗഡമായ നിറഞ്ഞ സദസ് ചടങ്ങിനെ സമ്പന്നമാക്കി.
Follow us on :
Tags:
Please select your location.