Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഴക്കെടുതി: വെള്ളക്കെട്ട്; കോട്ടയത്ത് ഗതാഗതം തടസപ്പെട്ട് പ്രധാനപ്പെട്ട റോഡുകൾ

05 Aug 2026 14:46 IST

CN Remya

Share News :

കോട്ടയം: തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് കോട്ടയം ജില്ലയിലെ വിവിധ പ്രധാന റോഡുകളിലും ഗ്രാമീണ പാതകളിലും വെള്ളക്കെട്ട് രൂക്ഷമായി. പലയിടങ്ങളിലും ഗതാഗതം പൂർണ്ണമായും ഭാഗികമായും തടസ്സപ്പെട്ടു. പടിഞ്ഞാറൻ മേഖല ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്.


പ്രധാന റോഡുകളിലെ ഗതാഗത തടസ്സം:

* മണർകാട് - ഏറ്റുമാനൂർ ബൈപ്പാസ്: പാലമുറി, നാലുമണിക്കാറ്റ് ഭാഗങ്ങളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.

* മണിപ്പുഴ - കോട്ടയം ഈരയിൽക്കടവ് ജംഗ്ഷൻ ബൈപ്പാസ്: വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം പൂർണ്ണമായി നിലച്ചു.

* പുതുപ്പള്ളി റൂട്ടുകൾ: പുതുപ്പള്ളി - എരമല്ലൂർ - പരുത്തുംപാറ റോഡിൽ അമ്പാട്ടുകടവ് ഭാഗത്ത് വെള്ളം കയറി ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. കൊട്ടാരത്തിൽ കടവ് റോഡ് (പുതുപ്പള്ളി ഭാഗം), പാലൂർ പടി - ചെമ്മാരപ്പള്ളി വഴിയുള്ള പുതുപ്പള്ളി റോഡ് എന്നിവ ബ്ലോക്ക് ചെയ്തിട്ടുണ്ട്

* കോട്ടയം - കുമാരകം റോഡ്: കടത്തുകടവ് ഭാഗത്ത് ബ്ലോക്ക് ഏർപ്പെടുത്തി

* കോട്ടയം - തിരുവാർപ്പ് റോഡ്: നിലവിൽ വലിയ വാഹനങ്ങൾക്ക് മാത്രമാണ് യാത്രാനുമതി

* വെള്ളൂർ - വെട്ടിക്കാട്ട് മുക്ക് റോഡ്: പുതിയ റോഡ് ഭാഗത്ത് (തടി മില്ലിന് സമീപം) വെള്ളം കയറിയതിനാൽ ചെറിയ വാഹനങ്ങൾക്ക് യാത്ര പ്രയാസകരമാണ്.

ഭാഗികമായി ഗതാഗതം നടക്കുന്ന റോഡുകൾ:

* ഏറ്റുമാനൂർ - മണർകാട്, ഏറ്റുമാനൂർ - അയർക്കുന്നം, കണ്ണപുര - പേരൂർ റോഡുകളിൽ നിലവിൽ ഇരുചക്രവാഹനങ്ങൾ മാത്രമാണ് കടന്നുപോകുന്നത്.

* നീണ്ടൂർ - കല്ലറ റോഡിലും ഇരുചക്രവാഹനങ്ങൾക്ക് മാത്രമായി യാത്ര പരിമിതപ്പെടുത്തിയിട്ടുണ്ട്.

* ഏറ്റുമാനൂർ - ആറുമാനൂർ - അയർക്കുന്നം റോഡിൽ ആറുമാനൂർ ഭാഗത്തും, പൂവത്തുംമൂട് - നീറിക്കാട്, പുന്നത്തറ - പുളിഞ്ചോട് എന്നീ റോഡുകളിലും വെള്ളം കയറി യാത്ര പ്രയാസത്തിലായിട്ടുണ്ട്.

* വടവാതൂർ - മോസ്‌കോ റൂട്ടിൽ തേമ്പ്രവാൽക്കടവ്, മോസ്‌കോ കവല - പൈപ്പ് ലൈൻ, ഇറഞ്ഞാൽ - മോസ്‌കോ, കോട്ടമുറി - തൂത്തുട്ടി (പറമ്പുകര), കാവുംപടി - താന്നിക്കപ്പടി (മേത്താപറമ്പ്) എന്നീ ഭാഗങ്ങളിലും വെള്ളക്കെട്ട് മൂലം ഗതാഗതം തടസ്സപ്പെട്ടു.

വെള്ളത്തിലായ ഉപറോഡുകൾ (പഞ്ചായത്ത്/വില്ലേജ് തിരിച്ച്):

വിവിധ വില്ലേജുകളിലും പഞ്ചായത്തുകളിലുമുള്ള നിരവധി ബൈറൂട്ടുകളിൽ വെള്ളം കയറി ജനജീവിതം ദുസ്സഹമായിട്ടുണ്ട്

* വടയാർ വില്ലേജ്: തലയോലപ്പറമ്പ് - പഴംപെട്ടി - എഴുമാന്തുരുത്ത്, ഇളങ്കാവ് - മുട്ടുങ്കൽ - തേവലക്കാട് - മൂത്താക്കോണി കടവ്, തേവലക്കാട് - മുണ്ടോടി - മനക്കരി, മാത്താനം - കുറുന്തറ, കോരിക്കൽ - മാക്കോക്കുഴി എന്നീ റോഡുകൾ.

* കുലശേഖരമംഗലം വില്ലേജ്: പാലം കടവ് ടോൾ റോഡ്, ചുങ്കം - പൊട്ടൻചിറ, ചുങ്കം - പാട്ടശ്ശേരി, വാക്കയിൽ - അരങ്ങന്താനം, ചിറേക്കടവ് - പോത്താറപ്പടി റോഡുകൾ.

* ചെമ്പ് വില്ലേജ്: തുരുത്തുമ്മ - പുല്ലുകാട്ടുതട റോഡ്

* Iവെച്ചൂർ പഞ്ചായത്ത്: മറ്റം - പെരുന്തുരുത്ത്, മറ്റം - ഔട്ട് പോസ്റ്റ്, കൈപ്പമൊട്ട് - മഞ്ചാടിക്കരി റോഡുകൾ.

* കല്ലറ പഞ്ചായത്ത്: പറവൻതുരുത്ത് - കല്ലറ, മുണ്ടാറ് - കാപിക്കാട്, കല്ലുപുര - വാക്കേത്തറ, ചേന്തുരുത്ത് - ചന്തപ്പാലം, 110 - മേറ്റിത്തറ റോഡുകൾ.

* കടുത്തുരുത്തി പഞ്ചായത്ത്: മാംഗോ മെഡോസ് - പുലിത്തുറ, മലപ്പുറം പള്ളി - എഴുമാന്തുരുത്ത് റോഡുകൾ.

* ഉദയനാപുരം പഞ്ചായത്ത്: നക്കംതുരുത്ത് - വളക്കം, വാഴമന - മുട്ടുങ്കൽ, വടയാർ - മുട്ടുങ്കൽ, വാക്കത്തറ - കെ.വി. കനാൽ റോഡുകൾ.

* ടി.വി. പുരം പഞ്ചായത്ത്: അപ്പയ്ക്കൽ - ചെമത്തുകര, പൈനുക്കൽ - വാതപ്പള്ളി റോഡുകൾ.  

വെള്ളക്കെട്ട് രൂക്ഷമായതിനാൽ ഈ വഴികളിലൂടെയുള്ള യാത്രകൾ പരമാവധി ഒഴിവാക്കാനും ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാനും യാത്രക്കാരോട് അധികൃതർ നിർദേശിച്ചു.

Follow us on :

More in Related News