Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jun 2024 18:17 IST
Share News :
ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഭരണഘടന സംരക്ഷിക്കാനുളള പോരാട്ടം തുടരുമെന്ന് രാഹുല്‍ ഗാന്ധി. ദില്ലിയില്‍ എഐസിസി കേന്ദ്രത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സംസാരിക്കുകയായിരുന്നു ഇരുവരും. ഈ വിധിയെഴുത്ത് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുളള വേട്ടയാടലിനെതിരെയാണ്. ഇന്ത്യന്‍ ജനത അവരുടെ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ നടത്തിയ പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ്..
നരേന്ദ്രമോദിയും അദാനിയും തമ്മില്‍ അഴിമതിയുടെ ബന്ധമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ കൂടെ നിന്നവര്‍ക്ക് നന്ദി. തോല്‍വിടുയെ ധാര്‍മിക ഉത്തരവാദിത്വം മോദിക്കാണ്. വോട്ടര്‍മാര്ക്ക് നന്ദിയെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യാ സഖ്യം യോഗം നാളെ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ മല്ലികാര്‍ജുന്‍ റാര്‍ഗെ, ജയറാം രമേശ് എന്നിവരും പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.