Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Nov 2024 16:10 IST
Share News :
റിയാദ്: നീണ്ട 18 വർഷമായി സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ കേസ് ഇന്ന് (ഞായറാഴ്ച) കോടതി പരിഗണിച്ചെങ്കിലും മോചന ഉത്തരവുണ്ടായില്ല. വിധി പറയൽ രണ്ടാഴ്ചക്ക് ശേഷമെന്ന് ഇന്നത്തെ സിറ്റിങ്ങിന് ശേഷം കോടതി അറിയിച്ചു.
ലോകമെമ്പാടുമുള്ള മലയാളികൾ ആകാംക്ഷയോടെയാണ് ഈ ദിനവും കാത്തിരുന്നത്. എന്നാൽ പ്രതീക്ഷ വീണ്ടും രണ്ടാഴ്ചക്കപ്പുറത്തേക്ക് നീളുകയാണ്. കഴിഞ്ഞ മാസം 21-ന് മോചന ഹർജി പരിഗണിച്ച റിയാദ് കോടതിയിലെ മറ്റൊരു ബെഞ്ച്, മോചന തീരുമാനമെടുക്കേണ്ടത് വധശിക്ഷ റദ്ദ് ചെയ്ത ബെഞ്ചായിരിക്കണമെന്ന് പറഞ്ഞ് അങ്ങോട്ടേക്ക് മാറ്റുകയായിരുന്നു. ഇന്നത്തെ സിറ്റിങ്ങിന്റെ വിശദമായ ജഡ്ജ്മെൻറ് കിട്ടി പഠിച്ചതിന് ശേഷം കൂടുതൽ വിവരങ്ങൾ വാർത്താകുറിപ്പിലൂടെ അറിയിക്കുമെന്ന് റിയാദ് സഹായ സമിതി അറിയിച്ചു.
18 വർഷം മുമ്പ് സൗദി അറേബ്യയിലേക്ക് തൊഴിൽ തേടി കടൽ കടന്ന അബ്ദുൽ റഹീം കോടമ്പുഴയിലെ മച്ചിലകത്ത് വീട്ടിലേക്ക് പിന്നീട് മടങ്ങി ചെന്നിട്ടില്ല. മകനെ കാണാനാകതെ റഹീമിന്റെ പിതാവ് ലോകത്തോട് വിടപറഞ്ഞു. ഫറോക് കോടമ്പുഴയിലെ വീട്ടിൽ കണ്ണീരൊഴുക്കി മകനെ കാത്തിരുന്ന മാതാവ് ഫാത്തിമ ക്ഷമയുടെ അറ്റം കണ്ടപ്പോൾ മകനെ കാണാൻ സൗദി അറേബ്യയിലേക്ക് വിമാനം കയറി. കഴിഞ്ഞ ഒക്ടോബർ 30ന് സൗദിയിലെ അബഹയിലെത്തിയ ഉമ്മ ഫാത്തിമക്കും സഹോദരൻ നസീറിനും ഈ മാസം 12-ന് റിയാദ് ഇസ്കാനിലെ സെൻട്രൽ ജയിലിലെത്തി അബ്ദുൽ റഹീമിനെ കാണാനായി. കഴിഞ്ഞ ദിവസമാണ് ഉമ്മയും സഹോദരനും റിയാദിൽനിന്ന് നാട്ടിലേക്ക് മടങ്ങിയത്.
Follow us on :
Tags:
More in Related News
Please select your location.