Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി മുൻ എം എൽ എ യും കേരളാ കോൺഗ്രസ് ചെയർമാനുമായിരുന്ന പി.എം മാത്യൂ അന്തരിച്ചു.

30 Dec 2025 08:36 IST

santhosh sharma.v

Share News :

വൈക്കം: മുൻ എം എൽ എ യും കേരളാ കോൺഗ്രസ് ചെയർമാനുമായിരുന്ന പി. എം മാത്യൂ അന്തരിച്ചു. ഇന്ന് (ഡിസംബർ 30) ചൊവ്വാഴ്ച പുലർച്ചെ 3 ന് പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ വച്ചായിരുന്നു അന്ത്യം. ഭൗതിക ശരീരം കടുത്തുരുത്തി കാപ്പുംതലയിലുള്ള വസതിയിൽ ഇന്ന് വൈകിട്ട് 5 ന് കൊണ്ടുവരുന്നതാണ്. സംസ്ക്കാര ശുശ്രഷ നാളെ (ഡിസംബർ 31) ബുധനാഴ്ച വൈകിട്ട് 3 ന് വസതിയിൽ ആരംഭിക്കുന്നതും തുടർന്ന് കടുത്തുരുത്തി സെൻ്റ് മേരീസ് പള്ളിയിൽ (താഴത്ത് പള്ളി) അന്ത്യകർമ്മങ്ങൾ നടത്തുന്നതുമാണ്. ഭാര്യ - കുസുമം മാത്യു

(റിട്ടയേർഡ് സബ് രജിസ്ട്രാർ, തെന്നാട്ടു കുടുംബം, കുറുമുള്ളൂർ, കോട്ടയം).

മകൾ - ഡോ.അനു പി മാത്യു (അസി. പ്രൊഫസർ, ദേവമാതാ കോളേജ്, കുറവിലങ്ങാട്), അഞ്ജു മാത്യു (ലീഡ് എഞ്ചിനീയർ, ലുമിലെഡ്സ്, സിംഗപ്പൂർ), 

അരുൺ മാത്യു (മാനേജിംഗ് പാറ്റ്നർ, ടൂർലിസ്, മലേഷ്യ). മരുമക്കൾ -ചാൾസ് കെ തോമസ് (സീനിയർ മാനേജർ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, കോർപ്പറേറ്റ് ബിസിനസ് സെൻ്റർ, ബാംഗ്ലൂർ), അനീഷ് പാറക്കൽ പ്രസാദ് (മാനേജർ - F10 ചേഞ്ച് മാനേജ്‌മെന്റ് & ക്വാളിറ്റി എഞ്ചിനീയറിംഗ് മാനേജ്‌മെന്റ്, മൈക്രോൺ സെമികണ്ടക്ടർ ഏഷ്യ ഓപ്പറേഷൻസ്, സിംഗപ്പൂർ ), ജസ്വിന്നി നായർ രാമചന്ദ് (സീനിയർ അക്കൗണ്ട്‌സ് ഓഫീസർ, പാർക്കർ ഹാനിഫിൻ ഇൻഡസ്ട്രിയൽ, മലേഷ്യ.).

വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് നാളുകളായി ചികിത്സയിലായിരുന്നു. 1991 മുതൽ 1996 വരെ കടുത്തുരുത്തി മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു. ഏറ്റവും ഒടുവിൽ കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗത്തിന് ഒപ്പം ആയിരുന്നു. കുറച്ചു നാളുകളായി സംഘടന രംഗത്ത് സജീവം ആയിരുന്നില്ല.

Follow us on :

More in Related News