Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Apr 2024 03:12 IST
Share News :
ദോഹ: ഖത്തറിൽ രാത്രിയിൽ ലൈറ്റിടാതെ വാഹനമോടിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രാത്രികാലങ്ങളിൽ ലൈറ്റിടാതെ വാഹനമോടിക്കുന്നത് ഗതാഗതനിയമപ്രകാരം കുറ്റകരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 70 പ്രകാരമുള്ള ലംഘനമായി ഇതിനെ കണക്കാക്കുന്നു. അതിനെക്കുറിച്ച് വിശദീകരിക്കുന്ന മാർഗനിർദേശങ്ങളും മന്ത്രാലയം എക്സിലെ ഔദ്യോഗിക അക്കൗണ്ടിൽ പങ്കുവെച്ചു. ലൈറ്റുകൾ ഓണാക്കുന്നത് ട്രാഫിക് സുരക്ഷ ഉറപ്പാക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നും ട്രാഫിക് അധികൃതർ വ്യക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.