Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

തൊഴിൽ വിസാ നടപടികൾ ഒരു മാസത്തിനകം പൂർത്തിയാക്കണമെന്ന് ഓർമിപ്പിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം.

09 Jul 2024 06:16 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തറിലെത്തുന്ന പ്രവാസി തൊഴിലാളികൾ ഒരു മാസത്തിനകം റസിഡൻസ് പെർമിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ വൻ പിഴ ഈടാക്കുമെന്ന് ഓർമിപ്പിച്ച് ആഭ്യന്തര മന്ത്രാലയം.

ഖത്തറിലേക്ക് പ്രവേശിച്ച് 30 ദിവസത്തിനകം പ്രവാസി തൊഴിലാളികളുടെ വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്ന് ഉറപ്പാക്കാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണ്. അല്ലാത്തപക്ഷം, 10,000 ഖത്തർ റിയാൽ വരെ പിഴ ഉൾപ്പെടെ, ജുഡീഷ്യറിയിൽ നിന്നുള്ള നടപടികൾക്ക് അവരെ വിധേയരാക്കാവുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

പ്രവാസികളുടെ എൻട്രി, എക്സിറ്റ്, താമസം എന്നിവ നിയന്ത്രിക്കുന്ന 2015 ലെ 21-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ (10) പ്രകാരം, പ്രവാസി രാജ്യത്ത് പ്രവേശിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ യോഗ്യതയുള്ള അധികാരികളുമായി ബന്ധപ്പെട്ട് റെസിഡൻസ്/വിസിറ്റ് പെർമിറ്റ് നേടാൻ തൊഴിലുടമ പ്രവാസിക്ക് സൗകര്യമൊരുക്കണം. 


ഈ നടപടിക്രമങ്ങൾ പൂർത്തിയക്കാതെ രാജ്യത്ത് തുടരാൻ പ്രവാസികൾക്ക് സാധിക്കില്ലെന്നും കാലതാമസം വരുത്തുന്ന ഓരോ ദിവസത്തിനും 10 ഖത്തർ റിയാൽ വീതം പിഴയീടാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. 





Follow us on :

More in Related News