Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Feb 2025 03:10 IST
Share News :
ദോഹ: രാജ്യത്ത് വിസ ചട്ടങ്ങൾ ലംഘിച്ച് അനധികൃതമായി താമസിക്കുന്നവരെ രാജ്യം വിടാൻ അനുവദിക്കുന്ന ഗ്രേസ് പിരീഡ് പ്രഖ്യാപിച്ച് ഖത്തർ. ഫെബ്രുവരി 9 ഞായറാഴ്ച്ച ആരംഭിച്ച് മെയ് ഒമ്പത് വരെയുള്ള മൂന്ന് മാസമാണ് കാലാവധി.
മതിയായ താമസരേഖകളില്ലാതെ അനധികൃതമായി ഖത്തറിൽ കഴിയുന്നവർക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങാൻ അവസരം ഒരുക്കുന്നതാണ് ഗ്രേസ് പിരീഡ്.
ഖത്തറിലെ പ്രവാസികളുടെ എൻട്രി, എക്സിറ്റ്, റെസിഡൻസ് എന്നിവ നിയന്ത്രിക്കുന്ന 2015 ലെ നിയമം (21) ലംഘിക്കുന്നവർക്ക് രാജ്യം വിടാൻ ഇളവ് നൽകുകയാണ് ഇതുവഴി. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവർക്ക് പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകളും യാത്രക്കുള്ള ടിക്കറ്റുമായി ഹമദ് വിമാനത്താവളത്തിൽ നേരിട്ടെത്തിയോ സൽവ റോഡിലെ സെർച്ച് ആൻറ് ഫോളോഅപ്പ് വിഭാഗത്തിലെത്തിയോ ഗ്രേസ് പിരീഡ് ഉപയോഗപ്പെടുത്തി രാജ്യം വിടാം. ഉച്ചക്ക് ഒരു മണി മുതൽ രാത്രി ഒമ്പത് വരെയാണ് സെർച്ച് ആൻറ് ഫോളോഅപ് വിഭാഗം ഓഫിസ് പ്രവർത്തന സമയം.
അതേസമയം പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് യാത്ര ചെയ്യാൻ നിയമപരമായ മറ്റു തടസ്സങ്ങൾ ഉണ്ടെങ്കിൽ അവ പൂർത്തിയാക്കി മാത്രമേ രാജ്യം വിടാൻ സാധിക്കുകയുള്ളൂ. അതായത് അനധികൃത താമസം എന്ന നിയമ ലംഘനം നടത്തിയവർക്ക് മാത്രമാണ് ഈ അവസരം ഉപയോഗപ്പെടുത്താൻ കഴിയുക. മറ്റു കേസുകളിൽ ഉൾപ്പെട്ടവരാണെങ്കിൽ അതിന്മേലുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി മാത്രമേ രാജ്യം വിടാൻ സാധിക്കുകയുള്ളൂ.
Follow us on :
Tags:
More in Related News
Please select your location.