Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംഗീത പരിപാടികളും ലെഗോ ഷോയുമൊക്കെയായി പെരുന്നാൾ ഉഷാറാക്കാൻ ഖത്തർ ടൂറിസം.

06 Apr 2024 14:43 IST

ISMAYIL THENINGAL

Share News :


ദോഹ: പെരുന്നാൾ ആഘോഷം മികവുറ്റതാക്കാൻ ഒരുപിടി ആഘോഷങ്ങളൊരുക്കി ഖത്തർ ടൂറിസം. സംഗീത രാവുകളും, വർണാഭമായ വെടിക്കെട്ടും, കുടുംബസമേതം ആസ്വദിക്കാവുന്ന വിരുന്നുകളുമായാണ് ഇത്തവണ ഖത്തർ ടൂറിസം പെരുന്നാളിനെ വരവേൽക്കുന്നത്.


വിവിധ ജി.സി.സി രാജ്യങ്ങളിൽനിന്ന് റോഡുമാർഗമെത്തുന്ന സന്ദർശകരെ സ്വാഗതം ചെയ്തുകൊണ്ട് അബു സംറ അതിർത്തിയിൽ ഇത്തവണ ഈദിയ്യ പാക്കേജ് നൽകും.

അവധിക്കാലത്ത് സന്ദർശനത്തിനെത്തുന്നവർക്ക് ഖത്തറിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളും ഹോട്ടലുകളും ഉൾപ്പെടെ ഇളവുകളോടെ ലഭ്യമാക്കുന്ന പാക്കേജുകളാണ് ഖത്തർ ടൂറിസം ‘ഈദിയ്യ’യിൽ നൽകുന്നത്.

ഇതോടൊപ്പം, ചലച്ചിത്ര, സംഗീത മേഖലകളിൽനിന്നുള്ള ഒരുപിടി പ്രതിഭകളെ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഖത്തറിൽ എത്തിക്കുന്നതായി ഖത്തർ ടൂറിസം ഇവൻറ്സ് ആൻഡ് ഫെസ്റ്റിവൽസ് ടെക്നിക്കൽ സപ്പോർട്ട് മേധാവി ഹമദ് അൽ ഖാജ അറിയിച്ചു.


കുട്ടികൾക്ക് ആസ്വദിക്കാവുന്ന പ്രഥമ ലെഗോ ഷോയ്ക്ക് പെരുന്നാൾ ദിനത്തിൽ ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ തുടക്കം കുറിക്കും. ഏപ്രിൽ 10മുതൽ 25വരെയാണ് ലെഗോ ഷോ. ചതുരക്കട്ടകൾകൊണ്ട് വലിയ കളിപ്പാട്ടങ്ങളും മറ്റും നിർമിക്കുന്ന പ്രദർശനം ആദ്യമായാണ് ഖത്തറിലെത്തുന്നത്.

ഏപ്രിൽ 16ന് ക്യു.എൻ.സി.സിയിൽ പ്രമുഖ സൗദി ഗായകൻ ആയദിന്റെ ഷോയും അരങ്ങേറും. ഖത്തറിലെ അറബ് സംഗീത പ്രേമികൾക്കുള്ള പെരുന്നാൾ വിരുന്നായാണ് ആയദ് ഷോ സംഘടിപ്പിക്കുന്നത്.


പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി വിസിറ്റ് ഖത്തർ രാജ്യത്തുടനീളമുള്ള മൂന്ന് പ്രധാന ലൊക്കേഷനുകളിൽ കരിമരുന്ന് പ്രദർശനത്തിനുള്ള പദ്ധതികൾ അനാവരണം ചെയ്തിട്ടുണ്ട്‌.സൂഖ് വാഖിഫ് പാർക്ക്, കത്താറ കൾച്ചറൽ ഗ്രാമം, വാട്ടർഫ്രണ്ട്, അൽ വക്ര ഓൾഡ് സൂഖ് എന്നിവിടങ്ങളിൽ നിന്നായിരിക്കും വൈവിധ്യമാർന്ന കരിമരുന്ന് പ്രയോഗം നടത്തുക.



Follow us on :

More in Related News