Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക പുസ്തക ദിനത്തിൽ മൊബൈൽ ലൈബ്രറിയുമായി ഖത്തർ വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം.

25 Apr 2024 03:51 IST

ISMAYIL THENINGAL

Share News :

ദോഹ: സ്‌കൂൾ വിദ്യാർഥികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, മൊബൈൽ ലൈബ്രറിയുമായി ഖത്തർ വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം. ഗതാഗത മന്ത്രാലയത്തിനു കീഴിലുള്ള മുവാസലാതുമായി സഹകരിച്ചാണ് മൊബൈൽ ലൈബ്രറിക്ക് തുടക്കമിട്ടത്.

ലോക പുസ്തക ദിനത്തിൽ ഉം അൽ അഹ്മദ് മോഡൽ സ്‌കൂൾ ഫോർ ബോയ്‌സിൽ മൊബൈൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു.


പുസ്തകങ്ങൾ, കളിയുപകരണങ്ങൾ, ഗെയിമുകൾ, പഠന സഹായികൾ എന്നിവ ഉൾപ്പെടുന്നതാണ് മൊബൈൽ ലൈബ്രറി.രണ്ടു നിലകളിലായി 30 വിദ്യാർഥികളെ ഒരേസമയം ബസിൽ ഉൾകൊള്ളാൻ കഴിയും. ആദ്യ നില പുസ്തകങ്ങൾ, പഠനോപകരണങ്ങൾ, സ്മാർട് ടാബ്ലറ്റ്‌സ് എന്നിവ ഉൾകൊള്ളുന്നു. സ്മാർട്ട് ടിവി സ്‌ക്രീനോട് കൂടിയ സൗകര്യങ്ങളാണ് രണ്ടാം നിലയിലുള്ളത്.


വായന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസ കാര്യങ്ങളുടെ അസിസ്റ്റന്റ്റ് അണ്ടർസെക്രട്ടറി മഹാ സായിദ് അൽ റുവൈലി പറഞ്ഞു. വിദ്യാർത്ഥികളെ ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തനങ്ങളിൽ ഏർപെടുത്തി സ്‌കൂൾ സമയത്തിന് പുറത്തുള്ള ഒഴിവുസമയങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


ഒരു ബസ് നിറയെ പുസ്തകങ്ങൾ ഉൾകൊള്ളിച്ചാണ് ലൈബ്രറി ഓടിത്തുടങ്ങുന്നത്. ക്ലാസ്‌റൂമിന് പുറത്ത് വേറിട്ട വായനാന്തരീക്ഷമാണ് മൊബൈൽ ലൈബ്രറികൾ സമ്മാനിക്കുന്നത്. വായനക്കൊപ്പം, ചർച്ച, കളികൾ, കൂട്ടം ചേർന്ന വായന എന്നിവയും ഉൾകൊള്ളുന്നു.


Follow us on :

Tags:

More in Related News