Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jan 2025 02:40 IST
Share News :
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററും നസീംഹെൽത്ത് കെയറും ഒരുമിച്ചു നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 7 ന് സി റിങ് റോഡിലുള്ള നസീംഹെൽത്ത് കെയറിൽ വെച്ച് നടക്കും.
രാവിലെ 7 മണിമുതൽ ഉച്ചക്ക് 2 മാണി വരെയാണ് ക്യാമ്പ് .
സാധാരണ നടത്തപെടുന്ന ക്യാമ്പുകളിൽ നിന്നും വ്യത്യസ്തമായി സ്‌ക്രീനിങ്ങിന് ശേഷം ആവശ്യമുള്ളവർക്ക് വ്യത്യസ്ത സ്പെഷ്യലിസ്റ് ഡോക്ടർ മാരുടെ സേവനങ്ങളും, ലാബ് ടെസ്റ്റുകളും ക്യാമ്പിൽ ലഭ്യമാവും.
കാർഡിയോളജി, നെഫ്റോളജി, ജനറൽ സർജറി, ജനറൽ മെഡിസിൻ, സ്ത്രീരോഗ വിഭാഗം, കണ്ണ് രോഗ വിഭാഗം, ദന്തരോഗ വിഭാഗം എന്നീ സ്പെഷ്യലിറ്റി സേവനങ്ങളും ജനറൽ ചെക്കപ്പിന് ശേഷം നിർദ്ദേശിക്കുന്നവർക്ക് ലഭ്യമായിരിക്കും. കൂടാതെ ഹമദ് മെഡിക്കൽ കോർപ്രേഷനുമായി സഹരിച്ചു നടത്തുന്ന രക്ത ദാന ക്യാമ്പും സംഘടിപ്പിക്കും.
രജിസ്ട്രേഷൻ പരിമിതപ്പെടുത്തിയത് കൊണ്ട് എത്രയും വേഗം താഴെ കാണിച്ച ഫോം ഫിൽ ചെയ്തു ഓരോരുത്തരും രജിസ്ട്രേഷൻ ഉറപ്പുവരുത്തണം.
https://forms.gle/da4hiXL8zh5MMMf
Follow us on :
Tags:
More in Related News
Please select your location.