Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തർ ഇന്ത്യൻ എംബസി പ്രത്യേക കോൺസുലാർ ക്യാമ്പ് വെള്ളിയാഴ്ച്ച അൽഖോറിൽ.

11 Dec 2024 03:35 IST

ISMAYIL THENINGAL

Share News :

ദോഹ: ഇന്ത്യൻ എംബസി ഇന്ത്യൻ കമ്യുണിറ്റി ബെനവലന്റ് ഫോറവുമായി (ഐ.സി.ബി.എഫ്) ചേർന്ന് അൽ ഖോറിൽ പ്രത്യേക കോൺസുലാർ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ 13ന് വെള്ളിയാഴ്ച്ച അൽഖോർ സീഷോർ എൻജിനീയറിങ് ആൻഡ് കോൺട്രാക്ടിങ് ഓഫിസിൽ വച്ചാണ് ക്യാമ്പ് നടക്കുക.

പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, പി.സി.സി (പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്), മറ്റ് എംബസി സേവനങ്ങൾ എന്നിവ ക്യാംപിൽ ലഭ്യമാകും.അല്‍ ഖോറിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് എംബസിയുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രയാസം പരിഗണിച്ചാണ് അല്‍ ഖോറിൽ കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.


രാ​വി​ലെ 9 മണി​ മു​ത​ൽ 11 മ​ണി​ വരെയാണ് ക്യാമ്പിന്റെ പ്രവർത്തനം. രാവിലെ 8 മണി മുതല്‍ ഓണ്‍ ലൈനില്‍ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമാകും. സേവനം ആവശ്യമുള്ളവര്‍ മതിയായ രേഖകളുടെ പകര്‍പ്പുകള്‍ കൊണ്ടു വരണമെന്നും ഐസിബിഎഫ് അറിയിച്ചു. സേവനങ്ങള്‍ക്കുള്ള ചാര്‍ജുകള്‍ പണമായി മാത്രമേ സ്വീകരിക്കുകയുള്ളൂ.

ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് ഡെസ്‌കും ക്യാമ്പില്‍ പ്രവര്‍ത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 70462114, 66100744 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. 

Follow us on :

More in Related News