Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jul 2024 16:44 IST
Share News :
കിഫ്ബി ഫണ്ടിൽ നിന്നും 59.2 കോടി രൂപ ഉപയോഗിച്ച് നവീകരിക്കുന്ന പുതുക്കാട് - മുപ്ലിയം - ഇഞ്ചക്കുണ്ട് - കോടാലി റോഡിലെ നിർമ്മാണ തടസങ്ങൾ മാറ്റുന്നതിന്റെ ഭാഗമായി കെ.കെ രാമചന്ദ്രൻ എം.എൽ.എ യുടെ നേതൃത്വത്തിൽ സ്ഥലസന്ദർശനവും അവലോകനയോഗവും നടത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിൻസ്,കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ രഞ്ജിത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ കെ.എം ബാബുരാജ് ( പുതുക്കാട് ),അജിത സുധാകരൻ (വരന്തരപ്പിള്ളി),അശ്വതി വിബി (മറ്റത്തൂർ ) എന്നിവരും,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഡ്വ.അൽജോ പുളിക്കൻ,അസ്സൈൻ ടി.കെ,സതി സുധീർ, വിവിധ ഗ്രാമപഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരും,ഷിബു കൃഷ്ണരാജ് ( എക്സിക്യൂട്ടീവ് എൻജിനീയർ കെ.ആർ.എഫ്.ബി ),സൈനബ (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.ആർ.എഫ്.ബി),ലയ ഒ പ്രകാശ് (അസിസ്റ്റന്റ് എൻജിനീയർ കെ.ആർ.എഫ്.ബി) തുടങ്ങിയ ഉദ്യോഗസ്ഥരും പങ്കെടുത്തു. പുതുക്കിയ കിഫ്ബി മാനദണ്ഡങ്ങൾക്ക് അനുസരിച്ച് സ്ഥലം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. ഇതിനായി പുതുക്കാട്,വരന്തരപ്പിള്ളി,മറ്റത്തൂർ പഞ്ചായത്ത് തല കമ്മിറ്റി രൂപീകരിച്ച് ആവശ്യമായ പ്രവർത്തനം സംഘടിപ്പിക്കും.ജൂലൈ 16 ചൊവ്വാഴ്ച മറ്റത്തൂർ പഞ്ചായത്ത് തല കമ്മിറ്റി യോഗം കോടാലി ഗവണ്മെന്റ് എൽ.പി സ്കൂളിൽ രാവിലെ 9.30 നും, വരന്തരപ്പിള്ളി പഞ്ചായത്ത് തല കമ്മിറ്റി യോഗം രാവിലെ 10.30 ന് മുപ്ലിയം ഗവണ്മെന്റ് ഹൈസ്കൂളിൽ വെച്ചും, പുതുക്കാട് പഞ്ചായത്ത് തല യോഗം രാവിലെ 11.30 ന് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ വച് ചേരുന്നതിനും തീരുമാനിച്ചു. റോഡ് നവീകരണത്തിന് ആവശ്യമായ ഭൂമി ലഭ്യമാക്കി നിർമ്മാണ നടപടികൾ എത്രയും വേഗം ആരംഭിക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് കെ കെ രാമചന്ദ്രൻ എംഎൽഎ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.