Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jul 2026 19:42 IST
Share News :
വൈക്കം : നഗരസഭയിലെ വാർഡുസഭകളിൽ നേരത്തെ ബുക്കുചെയ്തിരുന്ന കർഷകർക്കുള്ള ഡ്രമ്മുകളിൽ വളർത്തിയ ഫലവൃക്ഷ തൈകളുടെ വിതരണം നടത്തി. നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് അധ്യക്ഷത വഹിച്ചു. സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർമാന്മാരായ ബി. രാജശേഖരൻ , ഗിരിജാകുമാരി, കൗൺസിലർമാരായ ഇടവട്ടം ജയകുമാർ, അനിൽകുമാർ, വിജിമോൾ, രേണുക രതീഷ്,സിന്ധു സജീവൻ, അനീഷ് കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ മേസൺ മുരളി തുടങ്ങിയവർ പങ്കെടുത്തു.
നഗരസഭാ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വലിയ ഡ്രമ്മുകളിൽ പോട്ടിംഗ് മിക്സ്ചർ നിറച്ച് നട്ടുപരിപാലിച്ച ഫലവൃക്ഷത്തൈകളാണ് വിതരണം നടത്തിയത്. ഈ വർഷം 450 കർഷകരാണ് ഇതിൻ്റെ ഗുണഭോക്താക്കളായിട്ടുള്ളത്. ഗുണമേന്മയുള്ള ജെ. 33 ജനത്തിൽപ്പെട്ട പ്ലാവ്, തായ്ലൻ്റ് പിങ്ക് പേര, സീഡ്‌ലെസ് നാരകം, സപ്പോട്ട എന്നിവയിൽ ഏതെങ്കിലും ഒരിനം കർഷകർക്ക് തിരഞ്ഞെടുക്കാവുന്നതാണ്. വാർഡുസഭയുടെ ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർ ഗുണഭോക്‌തൃ വിഹിതമായ 225 രൂപ കൃഷിഭവനിൽ അടച്ച് രസീതുവാങ്ങി ലിങ്കു റോഡിലുള്ള നെഴ്സറിയിൽ നിന്നും ഡ്രമ്മു തൈകൾ വാങ്ങാവുന്നതാണ്. ആവശ്യക്കാർ ഏറെ ആയതിനാൽ വരും വർഷങ്ങളിലും പദ്ധതി തുടരുമെന്ന് ചെയർമാൻ അറിയിച്ചു.
Follow us on :
Tags:
Please select your location.