Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 May 2024 15:40 IST
Share News :
ചാലക്കുടി : കാടുകുറ്റി പഞ്ചായത്തിൽ സിഡിഎസ് വൈസ് ചെയർപേഴ്സന്റെ നേതൃത്വത്തിൽ നടന്ന സാമ്പത്തിക ക്രമക്കേടിൽ പ്രതിഷേധിച്ച് കാടുകുറ്റി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കോൺഗ്രസ് ചാലക്കുടി ബ്ലോക്ക് പ്രസിഡണ്ട് വി ഓ പൈലപ്പൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് തോമസ് കണ്ണത്ത് അധ്യക്ഷത വഹിച്ചു. അഴിമതി നടത്തിയ സിഡിഎസ് വൈസ് ചെയർപേഴ്സനെ തലസ്ഥാനത്തുനിന്ന് നീക്കി മാതൃകാപരമായി ശിക്ഷ ഉറപ്പുവരുത്തണമെന്നും പണം നഷ്ടപ്പെട്ടവർക്ക് പണം തിരിച്ചു ലഭിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്നും ബ്ലോക്ക് പ്രസിഡണ്ട് വി.ഒ പൈലപ്പൻ ആവശ്യപ്പെട്ടു.
ലക്ഷങ്ങള്‍ തട്ടിയെടുത്ത സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണെ ആറ് മാസത്തേക്ക് മാത്രമാണ് സസ്പെൻഡ് ചെയ്തിരിക്കുന്നതെന്നും ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആണെന്നും പഞ്ചായത്ത് ഭരിക്കുന്ന എൽഡിഎഫിന്റെ ഒത്താശയോടെയാണ് ഈ വൻ ക്രമക്കേട് നടന്നതെന്നും പ്രതിഷേധം സൂചന മാത്രമാണെന്നും പരിഹാരമുണ്ടായില്ലെങ്കിൽ തുടർ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും
കോൺഗ്രസ് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
കോടശ്ശേരി മണ്ഡലം കോൺഗ്രസ് സെക്രട്ടറി റിൻസൺ മണവാളൻ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വേണു കണ്ഠരുമഠത്തിൽ,ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലീന ഡേവിസ്,മോളി തോമസ്, ഡെയ്സി ഫ്രാൻസിസ്,എംഡി വർഗീസ്, ഓമന പരമേശ്വരൻ, സോജൻ മേനാച്ചേരി, അനശ്വര ബിജു,മേഴ്സി ഫ്രാൻസിസ്, ലിജി അനിൽകുമാർ മനോജ് കെ സി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.