Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 May 2025 19:44 IST
Share News :
പരിയാരം:
അന്തരിച്ച കോൺഗ്രസ് നേതാവ് പ്രിൻസ് മുണ്ടൻ മാണി ഇന്നത്തെ പൊതുപ്രവർത്തകർക്ക് മാതൃകയായിരുന്നുവെന്ന് ബെന്നി ബഹനാൻ എം.പി. പ്രിൻസ് മുണ്ടൻ മാണിയെ അനുസ്മരിക്കുന്നതിന് വേണ്ടി പരിയാരം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഒരുക്കിയ സർവ്വകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ എം.ടി.ഡേവിസ്,വി.ഒ.പൈലപ്പൻ, നഗരസഭാ ചെയർമാൻ ഷിബു വാലപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരു മഠത്തിൽ, പരിയാരം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.സി. ബെന്നി, കേരള കോൺഗ്രസ് സംസ്ഥാന സമിതി അംഗം വിൽസൻ മേച്ചേരി, ആർ ജെഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി, സി പി ഐ പരിയാരം ലോക്കൽ സെക്രട്ടറി വി.എം. ടെൻസൻ, സിപിഎം ലോക്കൽ സെക്രട്ടറി ആന്റണി തോമസ്, ജോഷി പടിഞ്ഞാക്കര, ജയിംസ് പോൾ, ജോസ് പടിഞ്ഞാക്കര തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.