Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തും.

08 Aug 2024 19:10 IST

Jithu Vijay

Share News :

ന്യൂഡൽഹി : വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തും. ഡല്‍ഹിയില്‍നിന്ന് വിമാനത്തില്‍ കണ്ണൂരിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലാകും വയനാട്ടിലെത്തുക. ശനിയാഴ്ച രാവിലെ 11.20 ഓടെ കണ്ണൂരിലെത്തുമെന്നാണ് വിവരം. സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസുമായി പ്രധാനമന്ത്രിയുടെ സുരക്ഷാവിഭാഗം ചർച്ചനടത്തിയിരുന്നു. ദുരന്തബാധിത പ്രദേശങ്ങളിലും എസ്പിജി പരിശോധന നടത്തിവരികയാണ്.


ദുരന്തപ്രദേശത്ത് പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ ആകാശ നിരീക്ഷണം നടത്തും. തുടർന്ന് അദ്ദേഹം ദുരന്തബാധിതർ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ സന്ദർശനം നടത്തും. കല്പറ്റയില്‍ നടക്കുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. വൈകീട്ട് 3.45-നാകും കണ്ണൂരില്‍നിന്ന് പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങുക. ഏകദേശം മൂന്ന് മണിക്കൂറോളം പ്രധാനമന്ത്രി വയനാട്ടിൽ ചെലവഴിക്കും.


സന്ദർശനത്തില്‍ കണ്ണൂരില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പ്രധാനമന്ത്രിക്കൊപ്പം ചേരുമെന്നാണ് വിവരം. വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സർക്കാരും പ്രതിപക്ഷവും ഒരുമിച്ച്‌ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍കൂടിയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.

Follow us on :

More in Related News