Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്ലസ് വൺ വിദ്യാർത്ഥി ഹൃദയസ്തംഭനത്തെ തുടർന്ന് നിര്യാതനായി

29 Apr 2026 07:25 IST

ENLIGHT MEDIA OMAN

Share News :

റിയാദ്: പഠനത്തിലും പാഠ്യേതര മേഖലകളിലും ഒരുപോലെ മികവ് പുലർത്തിയ ഹനീൻ അബ്ദുസമദ് (15) പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി നാഥനിലേക്ക് മടങ്ങി.

പത്താം ക്ലാസ് പരീക്ഷാ വിജയത്തിന് ശേഷം പ്ലസ് വണ്ണിലെ ആദ്യ ക്ലാസിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ ഉണ്ടായ അപ്രതീക്ഷിത ഹൃദയസ്തംഭനത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഹനീൻ ഇന്നലെ (ചൊവ്വാഴ്ച) വൈകിട്ടോടെയാണ് മരണപ്പെട്ടത്.

കാലിക്കറ്റ് യൂണിവേഴ്സിറ്റി സെക്ഷൻ ഓഫീസർ അഡ്വ. പി.കെ. ഹബീബ് റഹ്മാന്റെയും റിയാദിലെ പ്രിൻസസ് നൂറ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിംഗിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. കെ. ഷയീന്റെയും മകനായ ഹനീൻ, റിയാദ് സുലൈമാനിയ്യയിലെ ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു.

കഴിഞ്ഞ ഏപ്രിൽ അഞ്ചിന് പ്ലസ് വൺ ക്ലാസിന്റെ ആദ്യ ദിനം യൂണിഫോമണിഞ്ഞ് സ്കൂളിലേക്ക് പോകാൻ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് ഹനീൻ വീട്ടിൽ കുഴഞ്ഞുവീണത്. ഉടൻ തന്നെ പ്രിൻസസ് നൂറ യൂണിവേഴ്സിറ്റി കാമ്പസിലെ കിങ് അബ്ദുള്ള ബിൻ അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ (KAAUH) പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയായിരിന്നു.

പത്താം ക്ലാസ് പരീക്ഷക്കു ശേഷം പിതാവും സഹോദരനും നാട്ടിലേക്ക് തിരികെ പോയപ്പോൾ ഉമ്മയ്ക്കും അനിയത്തിക്കും കൂട്ടിനായി റിയാദിൽ തന്നെ തുടരാൻ ആഗ്രഹിച്ച ഹനീൻ കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു. ഖുർആൻ ഹൃദിസ്ഥമാക്കുന്നതിലും, ഫുട്ബോളിനോടും അതീവ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥി ഹാദി അബ്ദുറഹ്‌മാൻ, റിയാദ് ന്യൂ മിഡിൽ ഈസ്റ്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ഹയാ ഹബീബ് എന്നിവരാണ് സഹോദരങ്ങൾ.

ജനാസ റിയാദിൽ മറവു ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് വൈസ് ചെയർമാൻ ഷറഫു പുളിക്കൽ, മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ മേൽനോട്ടത്തിൽ ജാഫർ വീംബൂർ, സലീം സിയാംകണ്ടം, മുഹമ്മദ് കുട്ടി കുറിയോടം എന്നിവർ നടപടിക്രമങ്ങളുമായി കുടുംബത്തോടൊപ്പമുണ്ട്.

Follow us on :

More in Related News