Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസി മലയാളി ഓർഗനൈസേഷൻ ഖത്തർ പ്രവാസി ക്യാമ്പ് വെള്ളിയാഴ്ച്ച.

09 Jan 2025 02:47 IST

ISMAYIL THENINGAL

Share News :

ദോഹ: അല്പസമയം നമുക്കും നമ്മുടെ കുടുംബത്തിനും വേണ്ടി ഒന്നിച്ചിരിക്കാമെന്ന പ്രമേയത്തിൽ പ്രവാസി മലയാളി ഓർഗനൈസേഷൻ, ഖത്തർ സംഘടിപ്പിക്കുന്ന പ്രവാസി ക്യാമ്പ് വെള്ളിയാഴ്ച്ച ന്യൂ സലാത്തയിലുള്ള മോഡേൺ ആർട്ട് സെന്ററിൽ വെച്ച് നടക്കും.വൈകീട്ട് മൂന്ന് മണി മുതൽ ആറു മണിവരെയാണ് ക്യാമ്പ്. ക്യാമ്പിൽ പ്രവാസികൾ നിർബന്തമായും അറിഞ്ഞിരിക്കേണ്ട വിഷയങ്ങളായ പ്രവാസി പെൻഷൻ, നോർക്ക രജിസ്ട്രേഷൻ, ഐ സി ബി എഫ് ഇൻഷുറൻസ്, കേന്ദ്ര,കേരള സർക്കാറുകൾ പ്രവാസികൾക്ക് നൽകുന്ന സഹായങ്ങൾ എന്തൊക്കെ അവ എങ്ങിനെ നേടിയെടുക്കാം എന്നതിനെ കുറിച്ചും, ചെറിയ പ്രീമിയം അടച്ചുകൊണ്ട് വലിയ ഇൻഷുറൻസുകളിലൊക്കെ എങ്ങിനെ നമുക്കും അംഗങ്ങളാവാം എന്നതിനെ കുറിച്ചും വിശദമായി പ്രതിപാദിക്കും.


സുധീർ എലന്തോളി (ക്ഷേമനിധി ബോർഡ് ഡയറക്ടർ), ജോപ്പച്ചൻ തെക്കേക്കൂറ്റ് (ഐ സി സി അഡ്വൈസറി മെമ്പർ)  അബ്രഹാം ജോസഫ്(ഐ സി സി സെക്രട്ടറി), അബ്ദുൽ റഊഫ് കൊണ്ടോട്ടി (ഐ സി ബി എഫ് - എം സി ആൻഡ് ലോക കേരള സഭ മെമ്പർ) കൂടാതെ പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹ്യ സാംസ്കാരിക സംഘടന നേതാക്കളും, പ്രവാസി മലയാളി ഓർഗനൈസേഷൻ സംഘടനയുടെ പ്രവർത്തനം നേരിട്ടറിഞ്ഞവരും ചടങ്ങിൽ പങ്കെടുക്കും.   

ക്യാമ്പിലേക്ക് എല്ലാ പ്രവാസി സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി ഭാരവാഹികളായ സിദ്ദിഖ് ചെറുവല്ലൂർ (പ്രസിഡന്റ്), നിമ്മി ടീച്ചർ (ജ:സെക്രട്ടറി), കരീം സാഹിബ് കൊല്ലം (ട്രഷറർ) എന്നിവർ അറിയിച്ചു.           

Follow us on :

More in Related News