Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"സുവർണ്ണ മയൂരം" അവാർഡ് ജേതാവിനെ പ്രവാസി മലയാളി ഓർഗനൈസേഷൻ, ഖത്തർ ആദരിച്ചു.

15 Apr 2024 03:56 IST

ISMAYIL THENINGAL

Share News :

ദോഹ: "മലയാളം ലിറ്ററെച്ചർ അക്കാദമി" ഡൽഹിയിൽ സംഘടിപ്പിച്ച ഗോൾഡൻ പീകോക്ക് നാടക രചനാ മത്സരത്തിൽ, ഖത്തർ പ്രവാസിയായ എഴുത്തുകാരൻ റഷീദ് കെ.മുഹമ്മദ് ആണ്

'സുവർണ്ണ മയൂരം' അവാർഡിന് അർഹനായത്.


'ആകാശവാണി എന്റെ റേഡിയോ നാടകങ്ങൾ' എന്ന റേഡിയോ നാടക സമാഹാരത്തിനാണ് അവാർഡ് ലഭിച്ചത്. കലാ സാംസ്കാരിക, സാമൂഹിക, സിനിമ, നാടകങ്ങൾക്ക് പുറമേ ധാരാളം

കഥകളും കവിതകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്.ധർമ്മായനം, അതിഥി വരാതിരിക്കില്ല, ഒരാൾ പോകും വഴി, കാറ്റുണരാതെ, സത്യാർത്ഥം, താളഭംഗം എന്നിങ്ങനെ 1989 മുതൽ തൃശ്ശൂർ ആകാശവാണി റേഡിയോയിൽ എഴുതിയ നാടകങ്ങളിൽ നിന്നും തെരെഞ്ഞെടുത്ത ആറു നാടകങ്ങളുടെ സമാഹാരമാണ് റഷീദ് കെ.മുഹമ്മദിന്റെ പ്രസ്‌തുത കൃതി.


അടുത്ത് തന്നെ ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്‌കാരം സമ്മാനിക്കും.

തൃശ്ശൂർ ജില്ലയിലെ പാവറട്ടി സ്വദേശിയാണ് റഷീദ് കെ.മുഹമ്മദ്.

ഭാര്യ രഹന റഷീദ് ആം റെസ്‌ലിംഗിൽ ദേശീയ സ്വർണ്ണ മെഡൽ നേടിയ ജേതാവാണ്. ഇപ്പോൾ ഫിറ്റ്നെസ്സ് ട്രൈനറായി ജോലി ചെയ്യുന്നു.മക്കളായ അദ്നാൻ ബിൻ അബ്ദു റഷീദ്, അഫ്നാൻ ബിൻ അബ്ദു റഷീദ് എന്നിവരും ജില്ലാ സംസ്ഥാന ദേശീയ പഞ്ച ഗുസ്തി വിജയികളാണ്.


അൽഖോർ സി.ഐ.സി യിൽ ചേർന്ന ഹ്രസ്വമായ ചടങ്ങിൽ വെച്ച് പ്രവാസി മലയാളി ഓർഗനൈസേഷൻ മുഖ്യ രക്ഷാധികാരിയും ലോക കേരള സഭ മെമ്പറുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടിയും, പ്രസിഡണ്ട് സിദ്ദിഖ് ചെറുവല്ലൂരും ചേർന്ന് പൊന്നാട അണിയിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് അബ്ബാസ് കല്ലൻ,അഷ്‌റഫ്‌ കൊടുങ്ങല്ലൂർ, എന്നിവരും അൽ ഖോറിലെ സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു.

Follow us on :

More in Related News