Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Mar 2025 09:23 IST
Share News :
കോഴിക്കോട്: ലഹരിയുടെ ഉപയോഗം അമിതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അതിശക്തമായ നടപടി സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് രാഷ്ട്രീയ ജനതാദൾ കോഴിക്കോട് ജില്ലാ നേതൃയോഗം അവശ്യപ്പെട്ടു. അതോടൊപ്പം ശക്തമായ ബോധവൽക്കരണ പരിപാടികൾ .സ്കൂൾ തലം മുതൽ ആരംഭിക്കണം. കുടുംബശ്രീകൾ, അയൽക്കൂട്ട സമിതികൾ എന്നിവയുടെയും, സാമൂഹ്യ-സാംസ്കാരിക സംഘടനകളുടെയും സേവനം ഉപയോഗപ്പെടത്തണം. മാർച്ച് 15 മുതൽ 31 വരെ പഞ്ചായത്ത് - വാർഡു തലങ്ങളിൽ പാർട്ടിയുടെ നേതൃത്വത്തിൽ ബോധവൽകരണ പരിപാടികൾ സംഘടിപ്പിക്കുവാൻ യോഗം തിരുമാനിച്ചു.മാർച്ച് 23 ന് കാലത്ത് 10 മണി മുതൽ കോഴിക്കോട് വെച്ച് അരങ്ങിൽ ശ്രീധരൻ അനുസ്മരണം വിപുലമായ തോതിൽ സംഘടിപ്പിക്കുവാനും തിരുമാനിച്ചു .
യോഗത്തിൽ പ്രസിഡണ്ട് എം.കെ.ഭാസ്ക്കരൻ അധ്യക്ഷത വഹിച്ചു. ഭാസ്ക്കരൻ കൊഴുക്കല്ലൂർ സ്വാഗതവും, ജെ.എൻ. പ്രേംഭാസിൻ റിപ്പാർട്ടും അവതരിപ്പിച്ചു വി.കുഞ്ഞാലി, മനയത്ത് ചന്ദ്രൻ, സലിം മടവൂർ,കെ. ലോഹ്യ, അഡ്വ. ഇ.രവിന്ദ്രനാഥ്, പി.കിഷൻ ചന്ദ്,എൻ.സി. മോയിൻ കുട്ടി, എം.പി. ശിവാനന്ദൻ, സുജ ബാലുശ്ശേരി,എ.ടി. ശ്രീ ധരൻ .പി.പി.രാജൻ . ഉമേഷ് അരങ്ങിൽ, ഫിറോസ് ഖാൻ,എൻ. നാരായണൻ കിടാവ്,ഇ.കെ. സജിത് കുമാർ, പി.എം. നാണു .പി. കിരൺജിത്ത് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.