Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുറക്കാമലസമരം: മാർച്ച്15ന് മേപ്പയ്യൂർ പോലീസ്സ്റ്റേഷൻ മാർച്ച്.

12 Mar 2025 09:00 IST

ENLIGHT MEDIA PERAMBRA

Share News :

 മേപ്പയ്യൂർ: കീഴ്പയ്യൂർ പുറക്കാ മലയിൽ കരിങ്കൽ ഖനന വിരുദ്ധ സമരം നടത്തുന്ന പുറക്കാമലസംരക്ഷണ സമിതിപ്രവർത്തകർക്കെതിരെ മേപ്പയ്യൂർ പോലീസി നടത്തിയ അതിക്രമത്തിലും പക്ഷപാതപരമായ നടപടികളിലുംപ്രതിഷേധിച്ച് മാർച്ച് 15 ന് ശനിയാഴ്ച്ച കാലത്ത് 10 മണിക്ക് പുറക്കാമല സംരക്ഷണസമിതിയുടെനേതൃത്വത്തിൽ മേപ്പയ്യൂർപോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും.പുറക്കാമല സംരക്ഷണ സമരത്തിന് നേതൃത്വം നൽകുന്നവർക്കെതിരെയും സമരത്തിൽ പങ്കെടുക്കുന്ന നാട്ടുകാർക്കെതിരെയും പോലീസ് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്നൂറിലധികം പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. പലരുടെയും പേരിൽ നാലും അഞ്ചും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജാമ്യം കിട്ടാത്ത വകുപ്പുകൾ ചേർത്താണ് പോലീസ്

കേസെടുക്കുന്നത്. സംരക്ഷണസമിതി പ്രവർത്തകരുടെ വീടുകളിൽ പോലീസ് പാതിരാവിൽ പോലും റൈഡ് നടത്തുന്നു. വാതിൽതല്ലിപ്പൊളിക്കുകയും വീടിനുനേരെഅക്രമം നടത്തുകയും വീട്ടിൽകയറി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നിന്ദ്യമായ സമീപനമാണ് ഉണ്ടാകുന്നതെന്ന്സമരസമിതി ആരോപിക്കുന്നു.

 

 പരിസ്ഥിതിപ്രാധാന്യമുള്ള പുറക്കാമലയിൽ കരിങ്കൽഖനനത്തിനെതിരെവർഷങ്ങളായിസമരം നടക്കുകയാണ്.അടുത്ത കാലത്തായി സമരം കൂടുതൽ ശക്തവുകയും ജനകീയമാവുകയും ചെയ്തിട്ടുണ്ട്. പുറക്കാമല സംരക്ഷിക്കാൻ ഒരുനാട് മുഴുവൻ ഒറ്റക്കെട്ടായി സമരമുന്നണിയിൽ അണിനിരന്നിട്ടുണ്ട്. പുറക്കാമലയിലെ പതിനാലോളം ഏക്കർ നി'കെ.ഭൂമിക്ക് ചില റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖയുണ്ടാക്കിയാണ് ക്വാറി മാഫിയ കൈവശപ്പെടുത്തിയത്. സംസ്ഥാന പാരിസ്ഥിതിആഘാത പഠനഅതോറിറ്റിയിൽ നിന്നുംപരിസ്ഥിതി ക്ലിയറൻസ് നേടിയത് തെറ്റായ വിവരങ്ങൾ നൽകിയും ശരിയായ വിവരങ്ങൾ മറച്ചുവെച്ചുമാണെന്ന് സമരസമിതി ആരോപിച്ചു.

Follow us on :

Tags:

More in Related News