Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദീർഘകാല ഖത്തർ പ്രവാസി; ഹാജി കെ.വി അബ്ദുല്ലക്കുട്ടി നാട്ടിൽ നിര്യാതനായി

12 Mar 2025 04:09 IST

ISMAYIL THENINGAL

Share News :

ദോഹ: ദീർഘകാല ഖത്തർ പ്രവാസിയും സാമൂഹ്യ സാംസ്‌കാരിക സേവന രംഗങ്ങളിലെ നിറ സാന്നിധ്യവുമായിരുന്ന ഹാജി കെ.വി.അബ്‌ദുല്ലക്കുട്ടി നാട്ടിൽ നിര്യാതനായി. തൃശൂർ ജില്ലയിലെ വടക്കേക്കാട് വട്ടേമ്പാടം സ്വദേശിയാണ്. അരനൂറ്റാണ്ടോളം ഖത്തറിലെ പൊതുരംഗത്ത് സജീവമായിരുന്ന അദ്ദേഹം സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ (സിജി)യുടെ ഖത്തർ ചാപ്റ്റർ സ്ഥാപക ജനറൽ സെക്രട്ടറിയും ഖത്തർ മുനിസിപ്പൽ മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി കോർഡിനേറ്ററുമായിരുന്നു.


അറബിക്ക്, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിൻ്റെ പ്രഥമ പ്രസിഡൻ്റും കെ എം സി സി നേതാവുമായിരുന്നു.

ഭാര്യ: സഫിയാബി. മക്കൾ: റുക്‌നുദ്ദീൻ, റഹ്മൂദ്ദീൻ, റൈഹാന, റുക്‌സാന, പിതാവ്: മൊയ്‌തീൻകുഞ്ഞ്

മുസല്യാർ. മാതാവ്: ഖദീജ. ഖബറടക്കം ഇന്ന് (ബുധൻ) കാലത്ത് ഞമനങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.


Follow us on :

Tags:

More in Related News