Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Dec 2024 17:03 IST
Share News :
പോട്ട:ചാലക്കുടിയിലെ ഏറ്റവും ഉയർന്ന പ്രദേശമായ പോട്ട താണിപാറയിലെ
ജനങ്ങൾക്ക് കൃഷിക്കും കുടിവെള്ളത്തിനും ഏറെപ്രയോജനപ്പെടുന്ന താണിപാറ ലിഫ്റ്റ് ഇറിഗേഷൻ നാടിന് സമർപ്പിച്ചു.ഒന്നാം വാർഡിൽ 5 ഏക്കറോളം വരുന്ന പാറമടയിൽ നിന്നാണ് പദ്ധതിക്ക് വേണ്ട വെള്ളം പമ്പിംഗ് നടത്തുന്നത്.2022- 23 വാർഷിക പദ്ധതിയിൽ വകയിരുത്തി 17 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതിയുടെആദ്യഘട്ടം പൂർത്തിയാക്കിയത്.പമ്പ് ഹൗസ്, മോട്ടോർ, മോട്ടോർ സ്ഥാപിക്കുന്നതിനുള്ള ക്യാബിൻ , എന്നിവയാണ് ആദ്യ ഘട്ടം പൂർത്തിയാക്കി പമ്പിംഗ്ആരംഭിച്ചത്.നേരത്തേപാറമടയിലെ വെള്ളംസംഭരിക്കുന്നതിനുള്ള കോൺക്രീറ്റ് തടയണ നിർമ്മിക്കുന്നതിന് 20 ലക്ഷം രൂപയിലേറെ ചിലവഴിച്ചിട്ടുണ്ട്.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ വിവിധ സ്ഥലങ്ങളിലേക്ക് പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിന് സനീഷ് കുമാർ ജോസഫ് MLA 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.പദ്ധതിയുടെ ഉത്ഘാടനം സനീഷ് കുമാർ ജോസഫ് MLA ഉത്ഘാടനം ചെയ്തു.ചെയർമാൻ എബി ജോർജ്ജ് അധ്യക്ഷത വഹിച്ചു.
Follow us on :
Tags:
More in Related News
Please select your location.