Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേലഡൂർ പാഥേയം മൂന്നാം വർഷത്തിലേക്ക്

02 Dec 2024 16:55 IST

WILSON MECHERY

Share News :

മേലഡൂർ:

അശരണരുടെ വിശപ്പകറ്റി മേലഡൂർ പാഥേയം മൂന്നാം വർഷത്തിലേക്ക് കടന്നതിന്റ ആഘോഷം നടത്തി. രണ്ടുവർഷം പൂർത്തിയായപ്പോൾ 13550 പൊതിച്ചോറ് അശരണർക്ക് വിരണം ചെയ്യ്തു. ആഘോഷം അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പിവി വിനോദ് ഉദ്ഘാടനം ചെയ്യ്തു. വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടികെ സതീശൻ അദ്ധ്യക്ഷനായിരുന്നു.മേലഡൂർ പള്ളിവികാരി ഫാ:ജോസ് പാലാട്ടി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗംങ്ങളായ ടെസി ടൈറ്റസ്, ടിവി സുരേഷ് കുമാർ,സികെ ഷിജു, മുൻ പഞ്ചായത്ത് അംഗം ശ്യാമള അയ്യപ്പൻ, പാഥേയം പ്രസിഡന്റ് പികെ മോഹനൻ, സെക്രട്ടറി എംസി പോൾ എന്നിവർ പ്രസംഗിച്ചു. ആഘോഷത്തിന്റ ഭാഗമായി കവിയരങ്ങും നാടൻ പാട്ടും സംഘടിപ്പിച്ചു. പ്രശസ്തകവി ശ്രീധരൻ കടലായി ഉദ്ഘാടനം ചെയ്തു. സിപി രാജു, ഗംഗാദേവി ടി, ദീപ്തി പോൾ, വിത്സൺ ആന്റണി, എംസി പോൾ, അനിത ജയരാജ് എന്നിവർ കവിയരങ്ങിൽ പങ്കെടുത്തു. പികെ മോഹനൻ & പാർട്ടി നാടൻ പാട്ട് അവതരിപ്പിച്ചു.

Follow us on :

More in Related News