Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Dec 2024 20:22 IST
Share News :
തിരൂരങ്ങാടി : സർക്കാർ വക ഭൂമിയിലെ മരം മുറിച്ചുമാറ്റി മോഷണം നടത്താനുള്ള ശ്രമം നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു. പൂക്കുളങ്ങര ചീർപ്പ്ങ്ങൽ പാലത്തിനോട് ചേർന്നുള്ള ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്നാണ് മരങ്ങൾ വ്യാപകമായി മുറിച്ചത്. മുറിച്ച് മാറ്റിയ മരങ്ങൾ വാഹനത്തിൽ കടത്തിക്കൊണ്ടു പോകാനുള്ള ശ്രമം നാട്ടുകാർ ഇടപെട്ട് തടഞ്ഞു ഇതോടെ മോഷണശ്രമം ഉപേക്ഷിച്ച് മരം മുറി സംഘം കടന്ന് കടന്നുകളയുകയായിരുന്നു.
സർക്കാർ ഭൂമിയിലെ മരം മുറിച്ചു മാറ്റിയതുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചതിൽ തിരൂരങ്ങാടി പോലീസ് സംഭവസ്ഥലം പരിശോധിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. മേജർ ഇറിഗേഷന്റെ ഭൂമിയിൽ നിന്നും മരങ്ങൾ വെട്ടി മാറ്റുകയും പൊതു ജലാശയത്തിലെ ഒഴുക്ക് തടസ്സപ്പെടുത്തും വിധവും മലിനീകരണത്തിന് കാരണമാകും വിധം മരച്ചില്ലകളും ഇലകളും തോട്ടിലേക്ക് തള്ളിയതുമായി ബന്ധപ്പെട്ട് പൊതുപ്രവർത്തകനായ എംപി സ്വാലിഹ് തങ്ങൾ നൽകിയ പരാതിയിൽ ഇറിഗേഷൻ വകുപ്പ് നടപടി ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി.
ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരായ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അശോക് കുമാർ പി, അസിസ്റ്റൻറ് എഞ്ചിനീയർ ശരത്ത് ടി പി, ഓവർസിയർമാരായ പ്രജീഷ് എം, സുജിഷ എം തുടങ്ങിയവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി ഇറിഗേഷൻ വകുപ്പ് തിരൂരങ്ങാടി പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എം പി സ്വാലിഹ് തങ്ങളും പോലീസ് പരാതി നൽകിയിട്ടുണ്ട്
Follow us on :
Tags:
More in Related News
Please select your location.