Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു

06 Dec 2024 20:12 IST

WILSON MECHERY

Share News :


ചാലക്കുടി: നഗരസഭ നടപ്പിലാക്കുന്ന ക്ലീൻ ചാലക്കുടി പദ്ധതിയുടെ ഭാഗമായ് 31-ാം വാർഡ് വികസന സമിതി 

അട്ടാതോടിനരികിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു.തിരക്കേറിയ ആനമല ജംഗ്ഷനിലെ അട്ടാതോട്ടിൽ

കുപ്പികൾ വലിച്ചെറിയുന്നത് പതിവാണ്.

ഈ സാഹചര്യത്തിലാണ്, വാർഡ് കൗൺസിലർ ജോജി കാട്ടാളൻ മുൻകൈ എടുത്ത് വികസന സമിതിയുടെ നേതൃത്വത്തിൽ ഇവിടെ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചത്.

നഗരസഭ ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ സ്ഥലങ്ങളിൽ ഇതുപോലെ ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നുണ്ട്.

ആനമല ജംഗ്ഷനിൽ സ്ഥാപിച്ച ബോട്ടിൽ ബൂത്തിൻ്റെ ഉത്ഘാടനം ചെയർമാൻ എബി ജോർജ്ജ് നിർവ്വഹിച്ചു.

വാർഡ് കൗൺസിലർ ജോജി കാട്ടാളൻ അധ്യക്ഷനായി.

Follow us on :

More in Related News