Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്രിമിറ്റോറിയം പ്രവർത്തനം കുറ്റമറ്റതാക്കും. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും, ഉപദേശക സമിതി വിപുലപ്പെടുത്താനും നിർദ്ദേശം.

04 Dec 2024 18:12 IST

WILSON MECHERY

Share News :


ചാലക്കുടി: പുനരാരംഭിച്ച ക്രിമിറ്റോറിയത്തിലെ തുടർന്നുള്ള പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കാനും

അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും ഉപദേശക സമിതി വിപുലപ്പെടുത്താനും നഗരസഭയിൽ ചേർന്ന ജനപ്രതിനിധികളുടേയും മത സമുദായസംഘടനാ പ്രതിനിധികളുടേയും യോഗത്തിൽ നിർദ്ദേശം.

പുക കുഴൽ തകർന്ന് വീണതിനെ തുടർന്ന്

രണ്ട് മാസക്കാലം തടസ്സപ്പെട്ട ക്രിമിറ്റോറിയത്തിൻ്റെ പ്രവർത്തനം കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു.

ഇതിൻ്റെ ഭാഗമായാണ് ചെയർമാൻ്റെ നേതൃത്വത്തിൽ യോഗം ചേർന്നത്.സമയബന്ധിതമായ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി, ക്രിമിറ്റോറിയത്തിൻ്റെ പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞതിൽ എല്ലാ സംഘടനാ പ്രതിനിധികളും കൗൺസിലനെ അഭിനന്ദിച്ചു.ഇത് കൂട്ടായ പരിശ്രമത്തിൻ്റെ ഭാഗമാണെന്നും,

സാങ്കേതിക തടസ്സങ്ങൾ ഏറെ ഉണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ച് ക്രിമിറ്റോറിയം പ്രവർത്തനമാരംഭിക്കാൻ കഴിഞ്ഞത് ചാലക്കുടിയിലെ പൊതു സമൂഹംസഹകരിച്ചത് കൊണ്ടാണെന്നും, എല്ലാവരോടും കൗൺസിലിന് 

നന്ദി ഉണ്ടെന്നും ചെയർമാൻ പറഞ്ഞു.

ക്രിമിറ്റോറിയത്തിൻ്റെ തുടർ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കുന്നതിനും മൃതദേഹ സംസ്കാരത്തിന് കൂടുതൽ സൗകര്യം ഒരുക്കാനും, ഉപദേശക സമിതി വിപുലപ്പെടുത്താനും നടപടികൾ ഉണ്ടാകണമെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ നിർദ്ദേശിച്ചു.

ചെയർമാൻ എബി ജോർജ്ജ് അധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു,ഫാ. വർഗ്ഗീസ് പാത്താടൻ (സെൻ്റ് മേരീസ് ചർച്ച് വികാരി), ഹുസൈൻ ബാഖവി (ടൗൺ ഇമാം),N. കുമാരൻ (ഉപദേശക സമിതി അംഗം), ചന്ദ്രൻ കൊളത്താപ്പിള്ളി (SNDP പ്രസിഡൻ്റ്),മുരളിധരൻ (NSS പ്രസിഡണ്ട്), സുബ്രൻ ( സാബവ മഹാസഭ സെക്രട്ടറി), ജയൻ കലാഭവൻ (KSS) സജീവൻ ( Kpms സെക്രട്ടറി), ഗോപി (KPMS ), പുഷ്പാംഗദൻ (വിശ്വകർമ്മ സഭ),

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിജു S ചിറയത്ത്,പ്രീതി ബാബു, ദിപു ദിനേശ്, ആനി പോൾ,MM അനിൽകുമാർ, UDF ലീഡർ ഷിബു വാലപ്പൻ, LDF ലീഡർ സി.എസ് സുരേഷ്,

മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ,കൗൺസിലർ 

K.S .സുനോജ് ,എഞ്ചിനീയർ MK സുഭാഷ് എന്നിവർചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു

Follow us on :

More in Related News