Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Dec 2024 07:29 IST
Share News :
കൊണ്ടോട്ടി : യൂത്ത് കോൺഗ്രസ് കൊണ്ടോട്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ബിൽ വർദ്ധനവിനെതിരെ ആദ്യഘട്ട സമരമായി പ്രതീകാത്മക പ്രതിഷേധ ചൂട്ടേന്തി സമരം സംഘടിപ്പിച്ചു. നിയോജകമണ്ഡലം പ്രസിഡൻറ് ഹഫീസ് കൊല്ലാരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെപിസിസി മെമ്പർ റിയാസ് മുക്കോളി ഉദ്ഘാടനം നിർവഹിച്ചു.
യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ ഉപാധ്യക്ഷൻ നിതീഷ് പള്ളിക്കൽ, ജില്ലാ ജനറൽ സെക്രട്ടറി ഷാനുജ് വാഴക്കാട്, നിയോജകമണ്ഡലം ഭാരവാഹികളായ ഫൈറൂസ് സി എ, അനീസ് വെട്ടുപാറ, മണ്ഡലം പ്രസിഡണ്ടുമാരായ ജിഹാദ് നീറ്റാണിമ്മൽ, നഹാസ് ആലുങ്ങൽ, കോൺഗ്രസ് നേതാക്കളായ ജൈസൽ എളമരം, അഷ്റഫ് പറക്കൂത്ത്, അനസ് മുക്കണ്ണൻ, ഫൈസൽ ആലുങ്ങൽ, സതീഷ് തേരി, ഷിബു അക്കരപ്പറമ്പൻ, കെഎസ്‌യു മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി സാദിഖ് പറവൂർ തുടങ്ങിയവർ സംസാരിച്ചു. രണ്ടാംഘട്ടമായി കെഎസ്ഇബി ഓഫീസ് ഖരാവോ മാർച്ച് സംഘടിപ്പിക്കുമെന്നും കമ്മിറ്റി അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.