Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Feb 2025 18:33 IST
Share News :
ചാലക്കുടി: പോട്ട ഫെഡറൽ ബാങ്ക് ബ്രാഞ്ചിൽ പട്ടാപ്പകൽ കത്തികാട്ടി 15 ലക്ഷത്തോളം രൂപ കവർന്ന സംഭവത്തിൽ കൂടുതൽ സൂചനകൾ ലഭിച്ചതായി റൂറൽ സൂപ്രണ്ട് ഓഫ് പോലീസ്
ബി കൃഷ്ണകുമാർ പറഞ്ഞു. അന്വേഷണം കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഡിഐജി ഇന്ന് എത്തുന്നുണ്ട് അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും പരമാവധി തെളിവുകൾ അവശേഷിപ്പിക്കാതെ കൃത്യമായി ആസൂത്രണം ചെയ്ത് കവർച്ച നടപ്പിലാക്കിയതുകൊണ്ട് പ്രതിയെ പിടികൂടുന്നതിന് സമയം ആവശ്യമാണെന്നും റൂറൽ എസ്പി പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.20നാണ് ഹെൽമെറ്റും ഗ്ലൗളും ധരിച്ചെത്തിയ മോഷ്ടാവ് കത്തികാട്ടി പോട്ട ഫെഡറൽ ബാങ്കിൽ കവർച്ച നടത്തിയത്. ഫുൾ സ്ലീവ് ഡ്രസും ഗ്ലൗസും ധരിച്ചതിനാൽ അടയാളങ്ങളൊന്നും ലഭിച്ചിട്ടില്ല. സ്‌കൂട്ടറിന്റെ നമ്പർ മറച്ചതും മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല എന്നതും വിവരം പോലീസിൽ അറിയിക്കാൻ വൈകിയതും അന്വേഷണത്തിന് തടസമാകുന്നുണ്ട്.
Follow us on :
Tags:
More in Related News
Please select your location.