Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Nov 2024 22:11 IST
Share News :
കടുത്തുരുത്തി :തലയോലപ്പറമ്പ് മറവന്തുരുത്തിൽ ഭാര്യയേയും അമ്മായിഅമ്മയേയും വെട്ടിക്കൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകിട്ട് ആറിന് മറവൻതുരുത്ത് വാളോർമംഗലത്താണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ശിവപ്രസാദം വീട്ടിൽ ഗീത (60), ശിവപ്രിയ (35) എന്നിവരെയാണ് മരുമകൻ നിധീഷ് (39) അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. ശിവപ്രിയയെ കട്ടിലിലും ഗീതയെ നിലത്തുമാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. കുറച്ചുനാളുകളായി കുടുംബവുമായി അകന്നുകഴിയുന്ന നിധീഷ് ഉദയനാപുരം നേരേകടവ് ഭാഗത്ത് മാറി താമസിക്കുകയായിരുന്നു. ഇവിടെ നിന്നെത്തിയാണ് കൃത്യം നിർവഹിച്ചത്. ഭാര്യയ്ക്കൊപ്പം ഉണ്ടായിരുന്ന നാല് വയസ്സുള്ള പെൺകുഞ്ഞിനെ ഇയാൾ എടുത്തുകൊണ്ട് പോയി. കനത്ത മഴയായിരുന്നതിനാൽ സമീപവാസികൾ ആരുംതന്നെ സംഭവം അറിഞ്ഞില്ല. ചോരയിൽ കുളിച്ചു നടന്നുപോയ നിധീഷിനെ കണ്ട് നാട്ടുകാരിൽ ആരോ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് ഇയാളെ പിടികൂടുകയും ചോദ്യം ചെയ്യലിൽ കൊലപാതകക്കഥ പുറത്തുവരുകയും ചെയ്തത്.
ഉദയനാപുരത്ത് പപ്പട കടയിൽ ജോലി നോക്കുകയായിരുന്നു നിധീഷ്. ഒന്നര വർഷങ്ങൾക്ക് മുമ്പ് ഗൾഫിൽ നിന്ന് അവധിക്കെത്തിയ ഗീതയുടെ മകൻ തുറുവേലിക്കുന്നിൽവെച്ച് ബൈക്ക് അപകടത്തിൽ മരണപ്പെട്ടിരുന്നു. പിന്നീട് ഗീതയ്ക്കൊപ്പം ആയിരുന്നു മകളും മരുമകനും താമസിച്ചിരുന്നത്
Follow us on :
Tags:
More in Related News
Please select your location.