Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Oct 2024 20:32 IST
Share News :
സൊഹാർ: മയക്ക് മരുന്നിന് അടിമയായ മകൻറെ ചെയ്തികളിൽ മനം നൊന്ത് ആത്മഹത്യ ചെയ്യുന്ന ഒരു പിതാവിന്റെ കഥ പറയുന്ന 'പൊക' എന്ന കൊച്ചു സിനിമയുടെ പ്രദർശനവും, വെബ് സീരീസിലൂടെ ശ്രദ്ധേയമായ ടീം എള്ളുണ്ടയുടെ രണ്ടാം പതിപ്പിന്റെ ലോഞ്ചിങ്ങും സോഹാർ ഫലജിലെ ഫുഡ് സ്റ്റുഡിയോ റെസ്റ്റോറന്റ് ഹാളിൽ നടന്നു.
പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. ചിത്രീകരണത്തിനായി വൈവിധ്യ മാർന്ന കലാപരിപാടികൾ അരങ്ങേറി. മയക്കു മരുന്നിന് അടിമപ്പെടുന്ന യുവാക്കൾ അവരുടെ ജീവിതം മാത്രമല്ല നഷ്ടപെടുത്തുന്നത് കുടുംബ ബന്ധങ്ങളുടെ സന്തോഷം കൂടിയാണെന്ന് പൊകയുടെ രചനയും സംവിധാനവും നിർവഹിച്ച സിറാജ് കാക്കൂർ പറഞ്ഞു.
ടീം എള്ളുണ്ടയുടെ ബാനറിൽ പുറത്തിറങ്ങിയ പൊക യിൽ പ്രണവ് കാക്കന്നൂർ, മുഹമ്മദ് സഫീർ, ശിവൻ അമ്പാട്ട്, ജാക്ക് ആമിർ, സന്ദീപ്. എന്നിവർ വേഷമിട്ടു. ക്യാമറ, എഡിറ്റിംങ് പ്രണവ്, സാങ്കേതിക സഹായം ബബിലേഷ് ഭാസ്കർ, ശബ്ദം നൽകിയത് ജാനകി.
ടീം എള്ളുണ്ട കോർഡിനേറ്റർമാരായ ഗീതു, അൻഷാന ഖാൻ, സാദിഖ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
കുട്ടികളായ മീര, ദിയ, നയോമി, മാധുര്യ, എന്നിവരുടെ ഡാൻസ് പരിപാടികളും. അനു, രമ്യ, അൻഷാന, ഗീതു, അഫ്രീത, മായ, അനിറ്റ, രാഖ എന്നിവർ അവതരിപ്പിച്ച ഗ്രുപ്പ് ഡാൻസ് എന്നിവയും നടന്നു. മുഹമ്മദ് സഫീർ സ്വാഗതവും ഫുഡ് സ്റ്റുഡിയോ ഉടമ റഷീദ് നന്ദിയും പറഞ്ഞു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
For: News & Advertisements +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.