Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോ​ക്സോ : നടൻ കൂട്ടിക്കൽ ജയചന്ദ്രന് ജാമ്യമില്ല

14 Jan 2025 21:56 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

പോ​ക്സോ കേ​സി​ൽ ന​ട​ൻ കൂ​ട്ടി​ക്ക​ൽ ജ​യ​ച​ന്ദ്ര​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി. നാ​ല് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് കൂ​ട്ടി​ക്ക​ൽ ജ​യ​ച​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ത്ത​ത്.


കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ക​സ​ബ പോ​ലീ​സാ​ണ് ന​ട​നെ​തി​രെ കേ​സെ​ടു​ത്ത​ത്. കു​ടും​ബ ത​ർ​ക്ക​ങ്ങ​ള്‍ മു​ത​ലെ​ടു​ത്ത് ജ​യ​ച​ന്ദ്ര​ൻ കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. . ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ണി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തെ​ങ്കി​ലും ന​ട​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നി​ല്ല.


അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ ന​ട​ൻ കോ​ഴി​ക്കോ​ട് പോ​ക്സോ കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ജൂ​ലൈ 12ന് ​ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. തു​ട​ര്‍​ന്നാ​ണ് മു​ൻ​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.


ഗു​രു​ത​ര​മാ​യ കേ​സാ​ണെ​ന്നും ജാ​മ്യം ന​ൽ​ക​രു​തെ​ന്നു​മു​ള്ള സ​ർ​ക്കാ​ർ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് ജാ​മ്യ ഹ​ര്‍​ജി ന​ൽ​കി​കൊ​ണ്ടു​ള്ള കോ​ട​തി​യു​ത്ത​ര​വ്. ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​ണി​റ്റ് നി​ർ​ദേ​ശം ന​ല്‍​കി​യ​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് കു​ട്ടി​യി​ല്‍ നി​ന്ന് മൊ​ഴി​യെ​ടു​ത്തി​രു​ന്നു.

Follow us on :

More in Related News