Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചുവരെഴുത്തിന് പെരുവന്താനം പ്രസിഡന്റ് റെഡി.

27 Mar 2026 20:17 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം ഈസ്റ്റ്: ചുവരെഴുത്തിന് പെരുവന്താനം പ്രസിഡന്റ് റെഡി.



ചുവരെഴുത്തുകാർ ഇലക്ഷൻ തിരക്കിലായപ്പോൾ പ്രസിഡന്റ് കുപ്പായം മാറ്റിവച്ചു എഴുത്തുകാരനായി ബ്രഷും പെയിന്റും കയ്യിലെടുത്തിരിക്കുകയാണ് പെരുവന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. വിജയൻ . പീരുമേട് നിയമസഭ മണ്ഡലത്തിലെ പെരുവന്താനം പഞ്ചായത്തിലെ വിവിധ വാർഡുകളിലാണ് പഞ്ചായത്ത് പ്രസിഡന്റ് ചുവരെഴുത്തു നടത്തുന്നത്. മുൻപും ഇലക്ഷൻ സമയത്ത് വിജയൻ ബ്രഷ് എടുക്കൽ പതിവാണ്. എഴുത്തു കാരൻ മാത്രമല്ല പഞ്ചായത്ത് പ്രസിഡന്റ് .നല്ല ഗായകൻ കൂടിയാണ്. ഗാനമേള ട്രൂപ്പിനൊപ്പം പാടാൻ പോകാറുണ്ട്.കോൺഗ്രസ് അംഗമായ വിജയൻ ഇത് മൂന്നാം തവണയാണ് ജന പ്രതിനിധിയാവുന്നത്. പെരുവന്താനം പഞ്ചായത്തിലെ തെക്കേമല വാർഡ് മെമ്പർ കൂടിയായ വിജയൻ മുൻപ് ബ്ലോക് പഞ്ചായത്തംഗവും ഗ്രാമ പഞ്ചായത്തംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Follow us on :

More in Related News