Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ ഓണാഘോഷം നടത്തി.

29 Oct 2025 02:09 IST

ISMAYIL THENINGAL

Share News :

ദോഹ: എംബിഎം പ്രസന്റ് നിറവോണം 2025 എന്ന പേരിൽ പെരുമ്പാവൂർ അസോസിയേഷൻ ഖത്തർ നടത്തിയ ഓണാഘോഷം ഖത്തറിലെ പെരുമ്പാവൂർ നിവാസികളുടെ ഒരു ഉത്സവമായി. ദോഹയിലെ ഇന്ത്യൻ കൾച്ചറൽ സെന്ററിൽ നടത്തിയ ഓണാഘോഷത്തിൽ പ്രസിഡന്റ് ഷിജു കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠൻ, ഐഎസ് സി ജനറൽ സെക്രട്ടറി ഹംസ യൂസഫ്, ഐസിബിഎഫ് പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.വി ബോബൻ, എഡ്‌സോ പ്രസിഡന്റ് ജിജു ഹനിഫ എന്നിവർ ചേർന്ന് നിർവഹിച്ചു.

ജനറൽ സെക്രട്ടറി നിഷാദ് സൈദ് സ്വാഗതം ആശംസിച്ചു. ഓണാഘോഷ കൺവീനർ സലീൽ സലാം ആശംസ അർപ്പിക്കുകയും ട്രഷറർ സനന്ദ് രാജ് നന്ദി പറയുകയും ചെയ്തു. വൈസ് പ്രസിഡന്റ് മാരായിട്ടുള്ള മെർലിയ അജാസ്, ഷബാൻ ചുണ്ടക്കാടൻ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. പിപിഎ ക്യു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുനിൽ പെരുമ്പാവൂർ, സനൂബ് അമീർ, സുനിൽ മുല്ലശ്ശേരി, അൻസാർ, ജിബിൻ, നിധിൻ, മിഥുൻ, നിയാസ്, താഹ, സുനില ജബ്ബാർ, നീതു അഭിലാഷ് , മഞ്ജുഷ ശ്രീജിത്ത് എന്നിവർ പരിപാടിക്ക്‌ നേതൃത്തം വഹിച്ചു.

10, +2 ക്ലാസുകളിൽ ഉന്നത വിജയം നേടിയ പി പി എ ക്യു മെമ്പർമാരുടെ കുട്ടികൾക്ക് അവാർഡ് നൽകി ആദരിച്ചു.

ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളം, വർണാഭമായ ഘോഷയാത്ര, ഗംഭീരമായ ചെണ്ടമേളം, തിരുവാതിര, ഓണപ്പാട്ടുകൾ, ഡാൻസ്,എന്നീ കലാപരിപാടികളും, കുട്ടികളുടെ ഫാഷൻ ഷോ, ഓണസദ്യയടക്കം നിരവധി പരിപാടികൾ സംഘടിപ്പിച്ചു.


Follow us on :

Tags:

More in Related News