Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 May 2026 20:15 IST
Share News :
ഗുരുവായൂർ:പേരകം ശ്രീതേക്കിൻകാട് ഭഗവതി ക്ഷേത്രസംരക്ഷണ സമിതിയും,മാതൃ സമിതിയും സംയുക്തമായി നടത്തിയ വിദ്യാ രാജഗോപാല മന്ത്രാർച്ചന ഭക്തിസാന്ദ്രമായി.രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ ഉണ്ടായിരുന്നു.ആചാര്യ അനുപ് വർമ്മ മുഖ്യകാർമ്മികത്വം വഹിച്ചു.നിരവധി വിദ്യാർത്ഥികളും,രക്ഷിതാക്കളും പരിപാടിയിൽ സംബന്ധിച്ചു.ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് ബേബി കരിപ്പോട്ട്,സെക്രട്ടറി ശശി ആനക്കോട്ടിൽ,ബാബു പുന്ന,എസ്.ശിവരാമൻ,ഇ.വി.ശശി,മാതൃസമിതി ഭാരവാഹികളായ ജിജി രാജൻ,ദിവ്യ വിനയൻ,അജിത രാജൻ,ഷീബ വിശ്വൻ,ഉമാ സോമനാഥൻ,ഭാരതി ചന്ദ്രൻ,പ്രസന്ന കൃഷ്ണദാസ്,സുനിത രാജൻ,രമണി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.തുടർന്ന് പ്രസാദ വിതരണവും ഉണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.