Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൂഫാൻ പിന്തുണയേകി. ലഹരി വിമുക്തർക്ക് ചികിത്സ മുതൽ ജോലി വരെ ; കുട്ടികൾക്ക് പഠന സഹായവുമായി EMEA ലഹരി വിരുദ്ധ പാഠ ശാല പദ്ധതി

30 Jun 2026 12:15 IST

Jithu Vijay

Share News :

കൊണ്ടോട്ടി : ലഹരി വിമുക്തി നേടുന്നവരെയും അവരുടെ കുടുംബങ്ങളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി കൊണ്ടോട്ടി EMEA ഹയർ സെക്കൻഡറി സ്കൂളിലെ നല്ല ഗ്രാമം, സ്പീക്ക് ഈസി, വിജയഭേരി പെപ്പ് ടോക്ക്, പട്ടം തുടങ്ങി ക്ലബുകളുടെ നേതൃത്വത്തിൽ സമഗ്ര പുനരധിവാസ പദ്ധതി

ലഹരി വിരുദ്ധ പാഠശാലാ പദ്ധതി

പ്രഖ്യാപിച്ചു..


സ്കൂൾ ഏറ്റെടുത്ത ഗ്രാമത്തിലെ ലഹരി വിമുക്തി ചികിത്സാ പദ്ധതിക്ക് കീഴിലാണ് പുതിയ പ്രഖ്യാപനം. ലഹരി ഉപേക്ഷിച്ച് ചികിത്സ തേടുന്നവർക്ക് സാമ്പത്തിക സഹായമുൾപ്പെടെയുള്ള പാരിതോഷികം നൽകുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.


പദ്ധതിയുടെ ഭാഗമായി സൈക്കോതെറാപ്പി, ബിഹേവിയർ തെറാപ്പി, കൗൺസിലിംഗ് എന്നിവ പൂർണമായും സൗജന്യമായി ലഭ്യമാക്കും. ലഹരി വിമുക്തരുടെ കുട്ടികൾക്ക് പഠന സഹായവും വിദ്യാഭ്യാസ പിന്തുണയും നൽകും. ലഹരി വിമുക്തരായവർക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി കണ്ടെത്തി നൽകുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു. പദ്ധതിക്ക് വേണ്ടി അവധി ദിനങ്ങളിൽ ഉൾപ്പെടെ സ്പെഷ്യൽ ക്യാമ്പുകൾ ഗ്രാമത്തിൽ സംഘടിപ്പിക്കുമെന്ന് പദ്ധതി കോർഡിനേറ്റർ കെ.എം. ഇസ്മായിൽ വിശദീകരിച്ചു. ലഹരിക്ക് അടിമപ്പെട്ടവരുടെയും കുടുംബങ്ങളുടെയും പുനരധിവാസവും സാമ്പത്തിക സ്വാതന്ത്ര്യവുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.


പദ്ധതിയുടെ ലോഗോ പ്രകാശനം മുൻ ഇന്ത്യൻ ഫുട്ബോൾ ടീം താരം അനസ് എടത്തൊടിക ഹെഡ്മിസ്ട്രസ് കെ.എസ്. രോഹിണിക്ക് നൽകി നിർവ്വഹിച്ചു. വാർഡ് കൗൺസിലർ, കുടുംബശ്രീ, ഹരിത കർമ്മ സേന, പള്ളി, അമ്പലം കമ്മിറ്റികൾ, നാട്ടിലെ ക്ലബുകൾ, നാട്ടുകാർ എന്നിവരുടെ പുറമെ സ്കൂളിലെ മറ്റ് എല്ലാ ക്ലബുകൾ, PTA, മാനേജ്മെന്റ്, പൂർവ്വ വിദ്യാർത്ഥികൾ, പൂർവ്വ അധ്യാപകർ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്..


പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി സയ്യിദ് സമാൻ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ അബ്ദുൽ ഖാദർ എം, നല്ല ഗ്രാമം കോർഡിനേറ്റർ വസീം അഹ്സൻ, വിദ്യാർത്ഥി കോർഡിനേറ്റർമാരായ സഞ്ജന കെ, ശ്രവണ പൗർണമി എന്നിവർ നേതൃത്വം നൽകി. ലഹരി വിമുക്തി നേടാൻ ആഗ്രഹിക്കുന്നവർക്ക് EMEA ഹയർ സെക്കൻഡറി സ്കൂൾ നല്ല ഗ്രാമം ക്ലബുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. 9946491006


നേരത്തെ ലഹരിക്ക് എതിരെ വിവിധ പരിപാടികൾ സ്കൂൾ നേതൃത്വത്തിൽ ലഹരി വിരുദ്ധ പാഠശാല, ലഹരി വിരുദ്ധ റാലി ഉൾപ്പെടെ വ്യത്യസ്ത പരിപാടികൾ നടത്തിയിട്ടുണ്ട്.


Follow us on :

More in Related News