Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Apr 2026 17:18 IST
Share News :
കോട്ടയം: കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ അധിക്ഷേപ പരാമർശവുമായി പി സി ജോർജ്. ചില മെത്രാന്മാർ യുഡിഎഫുകാരാണെന്നും യുഡിഎഫിന് വേണ്ടി ഇവർ കുരക്കുകയാണെന്നും പി സി ജോർജ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിൽ വിളിച്ചുപറഞ്ഞെന്നും പിസി ജോർജ് ആരോപിച്ചു. ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ടെന്ന് പറഞ്ഞ പി സി ജോർജ്, എഫ്സിആർഎ വരുമെന്നും നിയമം പാലിക്കാത്തവരെ പാലിപ്പിക്കുമെന്നും പറഞ്ഞു. സഭയായാലും എന്തായാലും വിദേശത്ത് നിന്ന് പണം വന്നാൽ കണക്ക് കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. സഭയ്ക്ക് ബിജെപിയെ വേണ്ടെങ്കിൽ തിരിച്ചും അതേ നിലപാടെടുക്കുമെന്ന് ഷോൺ ജോർജും പറഞ്ഞിരുന്നു.
Follow us on :
Tags:
More in Related News
Please select your location.