Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Apr 2025 10:13 IST
Share News :
സൂർ: ഇന്ത്യൻ സ്കൂൾ മാനേജ്മെന്റിന്റെ ഏകപക്ഷീയ തീരുമാനങ്ങൾക്കെതിരെ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധമാണുയരുന്നത്. സ്കൂളിൽ വിവിധ വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ഫീസ് വർധിപ്പിക്കുന്നത് എന്നാണ് മാനേജ്മെന്റിന്റെ ഭാഷ്യം.
കഴിഞ്ഞ രണ്ട് വർഷങ്ങളായി തുടർന്നുവരുന്ന ഫീസ് വർധനവ് ഈ വർഷവും സൂർ ഇന്ത്യൻ സ്കൂൾ അധികൃതർ തുടരുന്നു. ഇത്തവണ 2 റിയാൽ ആണ് വർധിപ്പിച്ചിരിക്കുന്നത്, രക്ഷിതാക്കളുമായി യാതൊരു തരത്തിലുള്ള കൂടിയാലോചനകൾ കൂടാതെയാണ് ഈ ഫീസ് വർധനവ്. ഉയർന്ന ഫീസ് അടക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ നിരവധി കുട്ടികൾ പുതിയ അധ്യയന വർഷത്തിൽ ചേരാൻ സാധിക്കാതെ പുറത്ത് നിൽക്കുന്ന അവസ്ഥയാണുള്ളത്.
രക്ഷിതാക്കളോട് ആലോചിക്കാതെ നടപ്പിലാക്കിയ പുതിയ സ്കൂൾ സമയക്രമം മൂലം നിരവധി പരാതികൾ ഉയർന്നിരുന്നു, തുടർന്ന് സമയം മാറ്റിയ സർക്കുലർ പിൻവലിച്ചിരുന്നു.
പാഠപുസ്തകങ്ങളുടെ വിലവർധനവും രക്ഷിതാക്കളെ വലക്കുന്നു, തുടരെ പുസ്തകങ്ങളുടെ ബ്രാൻഡ് മാറ്റുന്നതുമൂലം പഴയ പുസ്തകങ്ങൾ സൗജന്യമായി വാങ്ങി ഉപയോഗിക്കാനും സാധിക്കാത്ത സ്ഥിതിവിശേഷമാണുള്ളത്. നിലവിൽ തൊഴിൽപരമായും സാമ്പത്തികമായും വലിയ പ്രയാസം നേരിടുന്ന സാധാരണ തൊഴിലാളികൾ ധാരാളമുള്ള സൂർ പോലെയുള്ള ഇന്റീരിയർ മേഖലയിൽ ഇന്ത്യൻ സ്കൂളിൽ നടപ്പിലാക്കുന്ന ഫീസ് വർധനവും മാനേജ്മെന്റിന്റെ ജനവിരുദ്ധ നയങ്ങളും രക്ഷിതാക്കൾക്ക് വലിയ പ്രയാസമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഫീസ് വർധനവ് പിൻവലിക്കണം എന്നാവശ്യപ്പെട്ടും സ്കൂൾ സമയമാറ്റത്തിൽ പ്രതിഷേധിച്ചും ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ് പ്രസിഡന്റിനുള്ള മെമ്മോറാണ്ടം രക്ഷിതാക്കളുടെ പ്രതിനിധികൾ സ്കൂൾ പ്രിൻസിപ്പലിന് സമർപ്പിച്ചു.
പാരന്റ്സ് മീറ്റിംഗ് എന്ന പേരിൽ രക്ഷിതാക്കളെ നേരിടാനുള്ള വൈമുഖ്യം കാരണം രക്ഷിതാക്കളെ ഒറ്റക്ക് വിളിച്ചു മീറ്റിംഗ് നടത്തുന്ന രീതിയാണ് കുറച്ചു നാളുകളായി നടന്നുവരുന്നത്. പാരന്റ്സ് മീറ്റിംഗ് ഒരു പ്രഹസനമാക്കി മാറ്റുകയാണ് ഇതുവഴി ചെയ്യുന്നത്. പലപ്പോഴും പേടികാരണം സാധാരണക്കാരായ രക്ഷിതാക്കൾ നിശ്ശബ്ദരാക്കപ്പെടുകയാണ് ഇതു വഴി നടക്കുന്നത്. ഇതും രക്ഷിതാക്കളിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നു
ഇതിന്നെതിരെ ഒരു രോഷം നിലനിൽക്കുന്നതിനിടയിലാണ് ഫീസ് വർധനയും സമയമാറ്റവും ഉണ്ടായത്. ബി.ഒ.ഡി യുടെയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെയും ഭാഗത്ത് നിന്നും ഒരു ചലനവും കാണാത്തത് കൊണ്ടാണ് രക്ഷിതാക്കൾ മെമ്മോറാണ്ടവുമായി മുന്നോട്ട് വന്നത്.
Follow us on :
Tags:
More in Related News
Please select your location.