Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാര്‍ സ്ലീവ മെഡിസിറ്റിയും പിതൃവേദിയും സംയുക്തമായി പക്ഷാഘാത ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

15 Nov 2024 19:59 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു മാര്‍ സ്ലീവ മെഡിസിറ്റിയും പിതൃവേദിയും സംയുക്തമായി കടുത്തുരുത്തിയില്‍ പക്ഷാഘാത ബോധവല്‍ക്കരണ സെമിനാര്‍ നടത്തി.  സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയുടെ യോഗശാലയില്‍ നടന്ന സെമിനാര്‍ ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ ഉദ്ഘാടനം ചെയ്തു. രൂപതയിലെ തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയഞ്ച് കേന്ദ്രങ്ങളില്‍ പരിപാടി സംഘടിപ്പിക്കുന്നതിനോടുനുബന്ധിച്ചാണ് കടുത്തുരുത്തിയില്‍ സെമിനാര്‍ നടത്തിയത്. സെമിനാറില്‍ മെഡിസിറ്റിയിലെ ന്യൂളോളജി വിഭാഗം മേധാവി ഡോ.അരുണ്‍ ജോര്‍ജ് തറയാനിയില്‍  ക്ലാസ്സ് നയിച്ചു. രോഗം സംബന്ധിച്ച ആളുകളുടെ സംശയങ്ങള്‍ക്കും അദേഹം മറുപടി നല്‍കി. പിതൃവേദി രൂപതാ പ്രസിഡന്റ് മാത്യു പൈലോ കോച്ചേരി അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് മനോജ് ജോസഫ്, രൂപത കോര്‍ഡിനേറ്റര്‍ ബിന്‍സ് തൊടുകയില്‍, ജോര്‍ജ് മങ്കുഴിക്കരി, ഏബ്രഹാം വടകരക്കാലായില്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. 



Follow us on :

More in Related News