Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jun 2026 10:20 IST
Share News :
മലപ്പുറം : ചങ്ങരംകുളത്ത് വിദ്യാർഥികള്‍ക്ക് കള്ള് നല്‍കിയ സംഭവത്തില്‍ കള്ളുഷാപ്പ് നടത്തിപ്പുകാരൻ റിമാൻഡില്‍. കള്ളുഷാപ്പ് ഉടമയ്ക്കെതിരെയും കേസെടുത്തു. തൂഫാൻ ദ നാർകോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ പ്രായപൂർത്തിയാവാത്ത ഒമ്പത് കുട്ടികളെ കള്ള് കുടിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. സംഭവത്തില്‍ കള്ള് ഷാപ്പ് ഉടമ കുന്നംകുളം സ്വദേശി ജോസിനെതിരെയും ചങ്ങരംകുളം പോലീസ് കേസെടുത്തു.
ശനിയാഴ്ച രാത്രിയോടെയാണ് കോക്കൂരില്‍ പ്രായപൂർത്തിയാവാത്ത ഒമ്പതോളം കുട്ടികളെ കള്ള് കുടിച്ച നിലയില്‍ ചങ്ങരംകുളം പോലീസ് കണ്ടെത്തിയത്. വിദ്യാർത്ഥികളെ ചോദ്യം ചെയ്തതോടെയാണ് സമീപത്തെ കള്ള് ഷാപ്പില്‍ നിന്ന് കള്ള് കുടിച്ചതാണെന്നും സ്ഥിരമായി കള്ള് കുടിക്കാറുണ്ടെന്നും വിദ്യാർത്ഥികള്‍ മൊഴി നല്‍കുകിയത്.
വിദ്യാർഥികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷാപ്പിലെ ജീവനക്കാരനെ ചോദ്യം ചെയ്തതോടെയാണ് കള്ള് നല്‍കിയെന്ന് സമ്മതിച്ചത്. നേരത്തെയും കുട്ടികള്‍ക്ക് ഇവിടെ നിന്ന് കള്ള് നല്‍കിയിരുന്നതായി പോലീസിന് മൊഴി ലഭിച്ചു. നിരവധി കുട്ടികള്‍ക്ക് അനധികൃതമായി കള്ള് ഇവിടെ നല്‍കിയിരുന്നതായാണ് വിവരം. ഷാപ്പിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്
Follow us on :
Tags:
More in Related News
Please select your location.