Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യയില്‍ ഡേറ്റാ സെന്റര്‍ ഒരുക്കാന്‍ ഓപ്പണ്‍ എ.ഐ

15 Feb 2025 10:37 IST

Shafeek cn

Share News :

മുംബൈ: നിര്‍മിതബുദ്ധി പ്ലാറ്റ്ഫോമായ ഓപ്പണ്‍ എ.ഐ.യുടെ മാതൃകമ്പനിയായ ചാറ്റ് ജി.പി.ടി. ഇന്ത്യയില്‍ ഡേറ്റാ സെന്റര്‍ തുടങ്ങാന്‍ പ്രക്രിയ ആരംഭിച്ചതായി റിപ്പോര്‍ട്ട് . ഇന്ത്യയില്‍ ഉപഭോക്താക്കളുടെ എണ്ണം കൂടുന്നതിനനുസരിച്ച് അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഇന്ത്യയില്‍ നിര്‍മിതബുദ്ധി ടൂളുകള്‍ക്ക് ആവശ്യം വര്‍ധിക്കുന്നതും ഡേറ്റാ സെന്റര്‍ ഒരുക്കാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്ന ഘടകമാണ്.


ഇന്ത്യക്കാരുടെ വിവരങ്ങള്‍ക്കൊപ്പം സമീപത്തുള്ള ചില ചെറുരാജ്യങ്ങളില്‍നിന്നുള്ള വിവരങ്ങളും ഈ ഡേറ്റാ സെന്റര്‍ വഴി കൈകാര്യംചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഡേറ്റാ സെന്ററുള്ള കമ്പനികളുമായി ചര്‍ച്ചകള്‍ നടക്കുന്നതായാണ് സൂചന.

Follow us on :

More in Related News