Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

01 Jun 2024 01:00 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഉയർന്ന താപനിലയുള്ളതിനാൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (സിഎഎ). സൂര്യാഘാതവും തളർച്ചയും തടയാൻ വൈകിട്ട് മൂന്ന് മുതൽ നാല് വരെ കൂടുതൽ ശ്രദ്ധിക്കാനാണ് നിർദേശം.

അതേസമയം, രാജ്യത്ത് പല സ്ഥലങ്ങളിലും താപനില 40 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെയാണ് രേഖപ്പെടുത്തുന്നത്. സൂര്യാഘാതം, തളർച്ച, ഉയർന്ന താപനിലയുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങൾ എന്നിവ കുറയ്ക്കുന്നതിനും ഒഴിവാക്കുന്നതിനും പുറംജോലികളിലും ഫീൽഡ് പ്രവർത്തനങ്ങളിലും ഏർപ്പെടുന്നവർ മുൻകരുതലുകൾ എടുക്കണം.

ഉച്ചസമയത്ത് നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുന്ന രീതിയിൽ ജോലി സമയം ക്രമീകരിക്കാൻ സിഎഎ അഭ്യർത്ഥിച്ചു. നിർജ്ജലീകരണം ഒഴിവാക്കാൻ നല്ല അളവിൽ വെള്ളം കുടിക്കുക, ഉയർന്ന താപനിലയോട് എങ്ങനെ പ്രതികരിക്കണമെന്ന് തൊഴിലാളികളെയും സൂപ്പർവൈസർമാരെയും പരിശീലിപ്പിക്കുകയും ചെയ്യണമെന്നും നിർദേശിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

+96895210987

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News