Tue Dec 12, 2023 10:56 PM 1ST

Location  

Sign In

1.250 കിലോഗ്രാം കഞ്ചാവുമായി കുപ്രസിദ്ധ കഞ്ചാവ് വിൽപ്പനക്കാരൻ അറസ്റ്റിൽ..

05 Apr 2026 23:02 IST

MUKUNDAN

Share News :

ചാവക്കാട്:ചാവക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കടപ്പുറം,ബ്ലാങ്ങാട്,ഒരുമനയൂർ,മുത്തമ്മാവ് മേഖലകളിലെ കുപ്രസിദ്ധ കഞ്ചാവ് വിൽപ്പനക്കാരനായ കടപ്പുറം പഞ്ചായത്തിലെ ഇരട്ടപ്പുഴ ദേശക്കാരനായ വലിയകത്ത് വീട്ടിൽ കൃഷ്ണൻ മകൻ രഞ്ജിത്തി(45)നെയാണ് ചാവക്കാട് എസ്എച്ച്ഒ എൻ.എസ്.രാജിവിന്റെ നേതൃത്തിൽ എസ്ഐ മനോജ്,എഎസ്ഐ വിമൽ ലാൽ,എസ്.സിപിഒ അജിത്ത് ലാൽ,സിപിഒമാരായ പ്രശാന്ത്,ടി.അരുൺ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.നാളുകളായി കനോലികനാലിലൂടെ വഞ്ചി മാർഗ്ഗം സഞ്ചരിച്ചും സ്കൂൾ വിദ്യാർത്ഥികൾക്കും മറ്റും ലഹരിപദാർത്ഥങ്ങൾ വിൽപ്പന നടത്തി വന്നിരുന്ന രഞ്ജിത്ത് കാലങ്ങളായി പോലീസിൽ നിന്നും ഒളിച്ച് നടന്നിരുന്നതായിരുന്നു.മുത്തമ്മാവ് സെന്ററിന് പടിഞ്ഞാറ് വശത്തുള്ള കാരേക്കടവ് പാലത്തിന് സമീപം വെച്ചാണ് വിൽപ്പന നടത്തുന്നതിനായി 1.250 ഗ്രാം കഞ്ചാവും ട്രാൻസ്പാരന്റ് കവർ സഹിതം കൈവശം വെച്ചതിന് രഞ്ജിത്തിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ചാവക്കാട് സബ് ജയിലിലേക്ക് അയച്ചു.



Follow us on :

More in Related News