Tue Dec 12, 2023 10:56 PM 1ST

Location  

Sign In

2024 ലെ രാഘവൻ തിരുമുൽപാട് പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു.

23 Oct 2024 12:14 IST

WILSON MECHERY

Share News :

ചാലക്കുടി:

പത്മഭൂഷണം- വൈദ്യഭൂഷണം കെ.രാഘവൻതിരുമുൽപാടിന്റെ അനുസ്മരണാർത്ഥം ചാലക്കുടി നഗരസഭ കേരളത്തിലെ മികച്ച ആയുർവേദ ഭിഷഗ്വരനുള്ള പുരസ്‌കാരം 2011 മുതൽ നൽകിവരുന്നു. 15000/- രൂപയും ഫലകവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഈ വർഷത്തെ പുരസ്‌കാരം ആയുർവേദ രംഗത്തെ മികച്ച ഗവേഷണ പ്രതിഭയ്ക്കാണ് നൽകുന്നത്. പൂർത്തിയാക്കിയ ഗവേഷണങ്ങളുടെ വിശദാംശങ്ങൾ അതുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങൾ ഗവേഷണത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന മറ്റു രേഖകൾ എന്നിവയും, വിശദമായ ബയോഡാറ്റയും ചേർത്തുള്ള നാമനിർദ്ദേശം സ്വയം തന്നെയോ, മറ്റൊരാൾക്കേണ്ടിയോ സമർപ്പിക്കാവുന്നതാണ്. 2024 നവംബർ 8 ന് മുമ്പായി താഴെപ്പറയുന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്.

കൺവീനർ,

രാഘവൻ തിരുമുൽപാട് പുരസ്‌കാരസമിതി

രാജവിഹാരം, തിരുമുൽപാട് റോഡ്

ചാലക്കുടി-680307., ഫോൺ : 9447474252

Follow us on :

More in Related News