Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡയറി എഴുതിയില്ല: യു കെ ജി വിദ്യാർത്ഥിയെ ടീച്ചർ ക്രൂരമായി മർദ്ദിച്ചു

15 Oct 2024 13:47 IST

- Enlight News Desk

Share News :

തൃശൂരിൽ അഞ്ച് വയസുകാരനെ ക്ളാസ് ടീച്ചർ ക്രൂരമായി മർദ്ദിച്ചുവെന്ന് പരാതി. ഡയറി എഴുതിയില്ല എന്നാരോപിച്ചാണ് അഞ്ചുവയസുകാരനെ ക്ളാസ് ടീച്ചർ തല്ലിയത്. തൃശൂർ കുര്യച്ചിറ സെന്റ് ജോസഫ് യു.പി സ്കൂളിലാണ് സംഭവം . സ്കൂളിലെ യുകെജി വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്.

കുട്ടിയുടെ ഇരു കാൽ മട്ടുകൾക്കും താഴെയാണ് സെലിൻ എന്ന ക്ളാസ് ടീച്ചർ തല്ലിയത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് സംഭവത്തിൽ ക്ളാസ് ടീച്ചർക്കെതിരെ നെടുപുഴ പൊലീസ് കേസെടുത്തിരുന്നു.

സംഭവം നടന്നിട്ട് ഒരാഴ്ചപിന്നിട്ടെങ്കിലും ടീച്ചറെ പൊലീസ് അറസ്റ്റ് ചെയ്തില്ലെന്നാണ് ആരോപണം. സംഭവത്തിൽ സ്കൂൾ അധികൃതർ ഒത്തു തീർപ്പിന് ശ്രമിച്ചെന്നും എന്നാൽ താൻ വഴങ്ങിയില്ലെന്നും കുട്ടിയുടെ പിതാവ് പറയുന്നു. അധ്യാപിക ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. അതേസമയം അധ്യാപികയെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു.

Follow us on :

More in Related News