Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏനാദി ലിബറോ സ്പോർട്‌സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ 4-ാമത് പുരുഷ, വനിതാ ദേശീയ വോളിബോൾ ടൂർണ്ണമെൻ്റിന് വൈക്കത്ത് തുടക്കമായി.

17 Apr 2026 13:27 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: സംസ്ഥാന, ദേശീയ തലത്തിൽ പ്രഗത്ഭരായ നിരവധി വോളിബോൾ താരങ്ങളെ സംഭാവന ചെയ്ത ഏനാദി ലിബറോ സ്പോർട്‌സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ 4-ാമത് പുരുഷ വനിതാ ദേശീയ വോളിബോൾ ടൂർണ്ണമെൻ്റിന് വൈക്കത്ത് തുടക്കമായി. ബ്രഹ്മമംഗലം എച്ച് എസ് എസ് & വിഎച്ച്എസ്എസ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച ടൂർണ്ണമെൻ്റ് മുൻ ഇന്ത്യൻ ഇൻ്റർ നാഷണൽ വോളീബോൾ താരങ്ങളായ പി.സി. ഗോപിദാസ്, ബി. അനിൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ജെ സണ്ണി അധ്യക്ഷത വഹിച്ചു. ടൂർണ്ണമെന്റ് കമ്മറ്റി ചെയർമാൻ എസ്.ജയപ്രകാശ്, അസി. കസ്റ്റംസ് കമ്മീഷണർ എസ്.എ മധു, ബ്രഹ്മമംഗലം സ്കൂൾ മനോജർ റ്റി. ആർ. സുഗതൻ, തൃതല പഞ്ചായത്ത് അംഗങ്ങളായ പി.എസ്. പുഷ്പമണി, സുകന്യ സുകുമാരൻ, സാരസാക്ഷി ശശീന്ദ്രൻ, മോനു ഹരിദാസ്, ലിബറോ അക്കാദമി സ്ഥാപകൻ ടി.സി ഗോപി, കൺവീനർ കെ.പി പ്രിയേഷ് തുടങ്ങിയവർ പ്രസംഗിച്ചു. മുൻ വോളീബോൾ താരങ്ങളേയും ലിബറോയിലൂടെ കേരള ടീമിലെത്തിയ കായികതാരങ്ങളേയും ചടങ്ങിൽ അനുമോദിച്ചു.18 ന് നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാനവും എറണാകുളം എസ്.പി രാജ്‌കുമാർ ഉദ്ഘാടനം ചെയ്യും.

Follow us on :

More in Related News