Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിക്കെതിരെ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ് വൈക്കം നിയോജകമണ്ഡലം കമ്മിറ്റി.

25 Apr 2025 18:31 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ലഹരിക്കെതിരായ മുന്നേറ്റത്തിനാഹ്വാനം ചെയ്ത് യൂത്ത് കോൺഗ്രസ് വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. യുവതലമുറ രാസലഹരി ഉൾപ്പടെയുള്ള ലഹരികളിൽ വീണ് പോകുന്ന കാലഘട്ടത്തിൽ ലഹരി എന്ന മഹാ വിപത്തിനെ സമൂഹത്തിൽ നിന്നും അകറ്റുവാനും കുട്ടികളെ ഫുട്ബോൾ പോലെയുള്ള നല്ല ലഹരിയിലേക്ക് തിരിക്കുന്നതിനും ലക്ഷൃമിട്ടാണ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നത്. 27 ന് രാവിലെ 8 ന് തലയോലപ്പറമ്പ് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ കിക്കോഫ് കർമ്മം തലയോലപ്പറമ്പ് സർക്കിൾ ഇൻസ്പെക്ടർ വിപിൻ ചന്ദ്രൻ നിർവഹിക്കും. അഡ്വ.ഫ്രാൻസിസ് ജോർജ് എം.പി. ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.

വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം ഡി.സി.സി. വൈസ് പ്രസിഡന്റ് ചിന്തു കുര്യൻ ജോയ് ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് സീതു ശശിധരൻ അധ്യക്ഷത വഹിക്കും. ഒന്നാം സമ്മാനാർഹർക്ക് ശരത് ലാൽ കൃപേഷ് എവറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും, രണ്ടാം സമ്മാനാർഹർക്ക് ശുഹൈബ് എവറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും ,മറ്റ് പ്രോത്സാഹന സമ്മാനങ്ങളും കൈമാറും. ചടങ്ങിൽ കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ നേതാക്കൾ അടക്കം പങ്കെടുക്കും.

Follow us on :

More in Related News